ഐ.പി.സി.സംസ്ഥാന കൺവൻഷൻ: സംയുക്ത പ്രാർത്ഥന നവംബർ 24 ന്
കോട്ടയം: ഡിസംബർ 5 മുതൽ 10 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.സി സംസ്ഥാന കൺവൻഷന്റെ അനുഗ്രഹത്തിനായി
നടന്നു വരുന്ന പ്രാർത്ഥന യോഗങ്ങളുടെ സമാപന പ്രാർത്ഥന നവംബർ 24 ന് വെള്ളിയാഴ്ച കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നടക്കും.
കോട്ടയം ജില്ലയിലെ എല്ലാ ഐ.പി.സി
സഭകളിൽ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
പാസ്റ്റർ കെ.സി.തോമസ് അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർമാരായ ഷിബു നെടുവേലിൽ ,രാജു പൂവക്കാല,
സി.സി.ഏബ്രഹാം, സുധീർ വർഗീസ്, ബ്രദർ ജോയി താനുവേലിൽ ,ബ്രദർ മോനി കരിക്കം എന്നിവർ പ്രസംഗിക്കും.
Comments