Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലാവേദിയുടെ തട്ടകത്തു കാലാന്തരം നാടകം അരങ്ങേറി   - ജോസ് കാടാപുറം

Picture

ന്യൂയോര്‍ക് ;കലാവേദിയുടെ ഫണ്ട് റെയിസിംഗ് പ്രോഗ്രാമിനോടനുബന്ധിച്ചു നടന്ന മികച്ച കലാപരിപാടികളില്‍ എടുത്തുപറയേണ്ടത് വേദിയില്‍ നടന്നു കാലാന്തരം എന്ന നാടകം പ്രേക്ഷകര്‍ക്കു നല്ലൊരു വിരുന്നായിരുന്നു. പ്രശസ്ത സാഹിത്യപ്രവര്‍ത്തകനും നടനുമായ മനോഹര്‍ തോമസ്സ് രചനയും സംവിധാനവും നിര്‍വഹിച്ചു ഈ നാടകം രംഗപഠ മികവിന് പുറമെ അസാധാരണമായ അഭിനയ സിദ്ധി തെളിയിച്ച ഒരു ലഘു നാടകമായിരുന്നു .കഥ തുടങ്ങുന്നത് കേരളത്തിലെ ഒരു ഗ്രാമത്തില്‍ ആണെങ്കിലും പതിവുപോലെ കഥ പ്രവാസ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥത്തിലേക്കു നമ്മെ കൊണ്ടുപോകുന്നു .

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ കഠിനദ്വാനി ആയ കൃഷിക്കാരന്‍ കൃഷിക്ക് പുറമെ അല്പം നാട്ടുവൈദ്യം ഉണ്ട്. നാട്ടുകാര്‍ക്ക് പ്രിയങ്കരനായ വൈദ്യര്‍ക് വളരെ വൈകി യാണ് ഒരു കുഞ്ഞു ജനിച്ചത് പ്രസവത്തോടെ ഭാര്യ മരിച്ച വൈദ്യര്‍ പിന്നീടങ്ങോട്ട് വൈദ്യന്റെ നെഞ്ചിലെ ചൂടില്‍ ഇരുന്നാണ് ,ആ കുട്ടി വളരുന്നത് .കാലചക്രം തിരിഞ്ഞപ്പോള്‍ മിടുക്കനായി ഒരു ഡോക്ടറായി തന്റെ ഏകമകന്‍ ജോസഫ് അമേരിക്കയില്‍ എത്തുന്നു .

തന്റെ തന്നെ ഗ്രാമത്തിലെ പട്ടിപിടുത്തകാരനായ കുഞ്ഞാണ്ടിയുടെ മകളുടെ ഡോക്ടറായ മകളെ ജോസഫ്കുട്ടി വിവാഹം കഴിക്കുന്നു . , അമേരിക്കയിലെ വലിയ വീടിന്റെ അസുകകരമായ ഏകാന്തതിയിലേക്കു വൈദ്യര്‍ പറിച്ചു നടപെടുന്നു ഇക്കാലമത്രയും മണ്ണിനോട് പടപൊരുതിയ ആ വൃദ്ധന്‍ തന്റെ മകന്റെ നിഷ്കളങ്കമായ സ്‌നേഹം പങ്കിടുന്നത് തുടരാനാകതെ മരുമകളും അമ്മയും കൂടി വൈദ്യനെ തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്നു . ഹൃദയവേദനയോടെ മകനെ പിരിഞ്ഞു വൈദ്യന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു !

ഇല്ലാകഥകളുടെ പേരില്‍ ക്രൂശിക്കപ്പെടുന്നു വൈദ്യരുടെ നൊമ്പരങ്ങളുടെ കഥയാണ് കാലാന്തരം . വൃദ്ധനായ പിതാവിന്റെ റോള്‍ അഭിനയിക്കുന്ന മനോഹര്‍ തോമസ് തന്നെയാണ് നാടകത്തിന്റെ രചനയും സംവി ധാനവും നിര്‍വഹിച്ചിരിക്കുന്നത് .നാടകം കണ്ട ഒരാള്‍ക്കും ഈ കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല .നടന മികവിന്റെ അവിസ്മരിണിയ മുഹൂര്‍ത്തങ്ങള്‍ നാടകത്തിലുടനീളം പ്രേഷകനിലേക്കു സന്നിവേശിപ്പിക്കുകയാണ് മനോഹരന്റെ വൃദ്ധനായ വൈദ്യര്‍ .ഒന്നന്നായി വരുന്ന ജീവിത സമസ്യകളെ പ്രേഷകനിലേക്കു അഭിനയമികവിലൂടെ അത്ഭുതം തീര്‍ക്കുന്ന കഥാപാത്രമാക്കി മാറ്റി വൈദ്യരായി അഭിനയിക്കുന്ന മനോഹര്‍ തോമസ് .ഈ പ്രധാന കഥാപാത്രം മനോഹറിന്റെ കൈയില്‍ ഭദ്രമായിരുന്നു .പട്ടിപിടുത്തകാരന്‍ കുഞ്ഞാണ്ടിയായി അഭിനയിക്കുന്ന ജോയ് ജോര്‍ജ് കള്ളുകുടിയനായ അലക്സ് അബ്രാഹം പുല്ലാനപ്പിള്ളി വൈദ്യരുടെ മകനായി അഭിനയിക്കുന്ന ജെനന്‍ ജേക്കബ് എന്നിവര്‍ മികച്ച അഭിനയം തന്നെ കാഴ്ചവച്ചു .ഈ അടുത്ത നാളുകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നല്ലൊരു നാടക വിരുന്നു നല്കിയ കലാവേദിഭാരവാഹികള്‍ക്കും സിബി ഡേവിഡിനും മികച്ച അഭിനയം കാഴ്ചവച്ച മനോഹര്‍ തോമസിനും അഭിനന്ദനം.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code