Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

Picture

വത്തിക്കാന്‍ സിറ്റി: മുപ്പത്തി മൂന്നു ദിവസം മാത്രം മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ ഒന്നാമനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയായി ധന്യപദവിയിലേക്ക് ഉയര്‍ത്തി. ഇതു സംബന്ധിച്ച കല്‍പനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. ഇനി ജോണ്‍ പോള്‍ ഒന്നാമന്റെ പേരില്‍ നടന്ന ഒരു അദ്ഭുതത്തിന്റെ സ്ഥിരീകരണമാണു നടക്കേണ്ടത്. ഇതോടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തും.

അടുത്ത അദ്ഭുതം കൂടി സ്ഥിരീകരിക്കുമ്പോഴാണു വിശുദ്ധരുടെ ഗണത്തിലേക്ക് ഉള്‍പ്പെടുത്തുക. വെനീസിലെ കര്‍ദിനാളായിരുന്ന ആല്‍ബിനോ ലുസിയാനി 1978 ഓഗസ്റ്റ് 26ന് ആണു ജോണ്‍ പോള്‍ ഒന്നാമന്‍ എന്ന പേരില്‍ മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്നത്.

33 ദിവസത്തിനുശേഷം സെപ്റ്റംബര്‍ 28നു ഹൃദയാഘാതത്തെത്തുടര്‍ന്നു കാലം ചെയ്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code