Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

“ഈ രാവില്‍ ഷഹബാസ് പാടുന്നു” ഗസല്‍ നിശ 2017.

 

പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അകാലത്തിൽ അന്തരിച്ച നാടക സാമൂഹ്യസാംസ്കാരികരാഷ്ട്രീയ പ്രവർത്തകൻ കെ എസ് ബിമലിന്റെ സ്മരണയിൽ   പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമന്റെ "ഈ രാവില്‍ ഷഹബാസ് പാടുന്നു" എന്ന ഗസൽ പ്രോഗ്രാം ചോയിസ് അഡ്വേര്‍ടിസ്മെന്റിന്റെ ബാനറില്‍ നവംബർ 17ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. കൂടെ രാജേഷ്‌ ചേര്‍ത്തല പുല്ലാങ്കുഴല്‍, ആനന്തന്‍ തബല, സുബിന്‍ ഗിറ്റാര്‍, പോള്‍സണ്‍ വയലിന്‍ എന്നിവരും.

 

തന്റെ നാൽപ്പതാമത്തെ വയസ്സിൽ അർബുദരോഗബാധയെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞ കെ എസ് ബിമൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാർത്ഥി രാഷ്ട്രീയ നേതാവുംനാടക പ്രവർത്തകനുമായിരുന്നു. വളരെ ചുരുങ്ങിയ ജീവിത കാലഘട്ടത്തിൽ ഇടപഴകിയ എല്ലാ മേഖലയിലും തന്റേതായ സംഭാവനകൾ നൽകിയ മനുഷ്യ സ്നേഹിയായിരുന്നു കെ.എസ്സ് ബിമൽ.വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി കലാസാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അദ്ദേഹം,സർഗാത്മക രാഷ്ട്രീയത്തിന്റെ സൗന്ദര്യം ബിമലെന്ന പൊതു പ്രവർത്തകനിൽ കാണാ മായിരുന്നു. സാംസ്കാരിക പ്രവർത്തനമാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമെന്ന് കാണിച്ചുതന്ന ബിമലിന്റെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു തന്റെ ഗ്രാമത്തിൽ കലാ-കായിക സാംസ്കാരിക പ്രവർത്തനങ്ങൾക്  സ്വന്തമായൊരിടം!!!!!!!!!!

അദ്ദേഹത്തിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സുഹൃത്തുക്കളുംനാട്ടുകാരും ചേർന്നു ജന്മനാടായ കോഴിക്കോട് ജില്ലയിലെ എടച്ചേരി യിൽ ഒരു "സാംസ്കാരിക ഗ്രാമം" പണിയുവാനുള്ള ശ്രമം നടന്നുവരികയാണ്. വടകര- മാഹി കനാൽ തീരത്ത് പാരിസ്ഥിതിക സൌഹൃദത്തോടിണങ്ങിയ ഒരേക്കർ ഭൂമിയിൽ  പ്രശസ്ത ആർക്കിടെക്റ്റ് യുജിൻ പണ്ടാല രൂപകല്പന ചെയ്ത കെട്ടിട സമുഛയത്തിൽ നാടകപ്പുരപുസ്തകപ്പുര ,പാട്ട് പുരനൃത്തപ്പുരസാഹിത്യ ഇടംകളരികായിക ഇടംഅഥിതി മന്ദിരംസമ്മേളന ഇടം,വയോജന സല്ലാപ ഇടം എന്നീ വൈവിദ്ധ്യ മേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ട  കലാപ്രവര്‍ത്തനങ്ങളെ ജനകീയമാക്കി, പാവപ്പെട്ടവനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രാപ്യമാക്കുക, കലക്കും, സാഹിത്യത്തിനും, കായിക മികവിനും ഒപ്പം, സര്‍ഗാത്മക രാഷ്ട്രീയവും ബിമല്‍ മുന്നോട്ടുവെച്ച കാഴപ്പാടുകള്‍ ആയിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ശീതളിമയില്‍  അഭിരമിക്കാതെ, ശരിയുടെ പക്ഷം ചാരി നടന്ന ആ സര്‍ഗ പ്രതിഭയുടെ സ്വപ്നം പൂവണിയാന്‍ ഞങ്ങള്‍ കൈകോര്‍ക്കുന്നു.ഈ സദുദ്ധ്യമത്തിന് പൊതു സമൂഹം നല്ല പിന്തുണ നല്‍കിപ്പോരുന്നു......



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code