വിയന്ന: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി യൂറോപ്പില്‍ എത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന് വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തത്തില്‍ സ്വീകരണം നല്കി. സെന്റ് തോമസ് ഇടവക വികാരി ഫാ. വില്‍സണ്‍ അബ്രഹാം, ഫാ. സി.എം ഫിലിപ്പോസ്, ഫാ. ജോബിന് മാമന്, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
പരിശുദ്ധ പരുമല തിരുമേനിയുടെ 115ാമത് ഓര്മപ്പെരുന്നാളിനോട് അനുബന്ധിച്ചു വിയന്നയിലെത്തിയ മാര്‍ തിമോത്തിയോസ് നവംബര്‍ 5ന് ആം താബോര്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ സമൂഹ ബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൊതുസമ്മേളനത്തില്‍ സണ്‍ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് നാവോമി, നാഥന്, നാഥന്, നിമി, യൂത്ത് ലീഗില്‍ നിന്നുള്ള ജൂലിയ, ജെറീന, ആന്‍സി, മഞ്ജു, ജെഫിന്, ജസ്റ്റിന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.
മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യൂറോപ്പ്, യുകെ, ആഫ്രിക്ക റീജണുകളുടെ ഭദ്രാസനാധിപനായ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഒരാഴ്ചയോളം വിയന്നയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് അദ്ദേഹം നവംബര്‍ ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും സന്ദര്‍ശിക്കും.
റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments