Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കണ്‍വന്‍ഷന് പ്രൗഢഗംഭീര സമാപനം

Picture

 

വിയന്ന: യൂറോപ്പില്‍ മഞ്ഞുകാലത്തിന്റെ വരവറിയിച്ച നവംബറിന്റെ ആദ്യ ദിനങ്ങളില്‍ പ്രവാസ ലോകത്ത് പുതിയ മുന്നേറ്റത്തിന്റെ നിറവസന്തം വിരിയിച്ച് ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനത്തിന് വര്‍ണോജ്ജ്വല പരിസമാപ്തി. ഓസ്ട്രിയയിലെ 50 വര്‍ഷത്തെ മലയാളികുടിയേറ്റ ചരിത്രത്തിലെ ആദ്യ ലോകമഹാസമ്മേളനം കൂടിയായി മാറിയ ഡബ്ല്യഎംഎഫ് കണ്‍വന്‍ഷന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അതിഥികളുടെ അവിസ്മരണീയമായ കൂടിക്കാഴ്ചക്കും വേദിയായി.

സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ്‌ഗോപി എംപി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തില്‍ വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രേണുപാല്‍, പീറ്റര്‍ ഫ്‌ളോറിയാന്‍ഷുട്‌സ് (പ്രസിഡന്റ്, വിയന്ന സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ യൂറോപ്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്), ഡോ. ക്രിസ്‌റ്റോഫ് മാത്സ്‌നെറ്റെര്‍ (പ്രസിഡന്റ്, ഓസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ബിസിനസ്‌മെന്‍), ഡോ. ഹെറാള്‍ഡ് ട്രോഹ് (എം.പി, ഓസ്ട്രിയ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഘോഷയാത്രയായി വേദിയിലെത്തിയ വിശിഷ്ടാതിഥികളെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, കണ്‍വീനര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിഥികളെ പ്രതിനിധികരിച്ച് ബീന തുപ്പത്തിയുടെ നേതൃത്വത്തില്‍ ഭൂപ്രതിഷ്ഠയും ദീപപ്രതിഷ്ഠയോടേയും ഔപചാരികചടങ്ങുകള്‍ ആരംഭിച്ചു. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു.

വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. എന്‍.കെ അബ്ദു റഹിമാന്‍, കേരളം (സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് കോര്‍പ്പറേറ്റീവ് ബാങ്കിംഗ്) അഡ്വ. മുസ്തഫ സഫീര്‍, ദുബായ് (ലീഗല്‍ ഇന്നൊവേഷന്‍ എക്‌സ്‌പെര്‍ട്ടീസ്), ടി. ഹാരിസ്, ലണ്ടന്‍ (സര്‍വീസ് ഫോര്‍ പ്രവാസി ഇന്ത്യന്‍സ്), ഡോ. അനീസ് അലി, ഖത്തര്‍ (സര്‍വീസ് ഇന്‍ മെഡിസിന്‍), എസ്. ശ്രീകുമാര്‍ (എന്‍ആര്‍ഐ മീഡിയ ഇനിഷ്യറ്റീവ്), ഫാ. സെബാസ്റ്റ്യന്‍ നാഴിയന്പാറ (റൂറല്‍ ഡിവലപ്‌മെന്റ്), ആര്‍ട്ടക്ക് ബില്‍ഡേഴ്‌സ് കേരളം, ബ്രിട്ടോ പെരേപ്പാടന്‍, ഡബ്ലിന്‍ (യൂത്ത് ഐക്കണ്‍), ആഷ മാത്യു, ലണ്ടന്‍ (ചാരിറ്റി) എന്നിവരെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

അടുത്ത ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ഇന്ത്യയിലോ, ദുബായിലോ നടക്കുമെന്നും സംഘടനയിലെ വനിതകളുടെ നേതൃത്വത്തില്‍ 2018 ഡബ്ല്യുഎംഎഫ് സ്ത്രീശാക്തീകരണ വര്‍ഷമായി കണക്കാക്കി കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും കണ്‍വന്‍ഷന്‍ കമ്മിറ്റി അറിയിച്ചു. ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ടു ഇടപെടേണ്ട ചില വിഷയങ്ങളിലും കണ്‍വന്‍ഷന്‍ വേദിയില്‍ ധാരണയായതായി വര്‍ഗീസ് പഞ്ഞിക്കാരന്‍ അറിയിച്ചു.

വിയന്നയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിന്റെ അഭാവത്തെക്കുറിച്ചു രാജ്യസഭാംഗം സുരേഷ് ഗോപിയുടെ ശ്രദ്ധ ക്ഷണിച്ച ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിന്‍സ് അംഗങ്ങള്‍ക്ക് വിഷയത്തില്‍ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. നിറഞ്ഞ സദസില്‍ പ്രേക്ഷകരെ സംഗീതനൃത്തമാടിച്ച തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് ഷോയോട് കൂടി കണ്‍വന്‍ഷന് സമാപനമായി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code