Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോട്ടയം സ്വദേശിനിയെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് നാട്ടിലെത്തിച്ചു

Picture

കുവൈത്ത് സിറ്റി: കോട്ടയം സ്വദേശിനിയായ യുവതിയെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് നാട്ടിലെത്തിച്ചു. മതിയായ രേഖകളില്ലാതെ കുവൈത്തിലെത്തിയ മറിയപ്പള്ളി സ്വദേശിനിയായ ബീത രാജു തോമസ് ആണ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ സഹായത്തോടെ നാടണഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസും മതിയായ യാത്രാരേഖകളും ശരിയാക്കി ഒക്ടോബര്‍ 24ന് പുലര്‍ച്ചെ നാട്ടിലെത്തി. ട്രഷറര്‍ ജസ്റ്റിന്‍ ജയിംസ് യാത്രാ ടിക്കറ്റും രേഖകളും കൈമാറി.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ചെയ്തു കഴിഞ്ഞു. ഇനിയും ഇതുപോലെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളുമായി കുവൈത്തിലെ കോട്ടയം നിവാസികള്‍ക്ക് മാതൃകയായി സംഘടന മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code