Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബാലികയുടെ തിരോധാനം; വെസ്‌ലി മാത്യുവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

Picture

ഡാലസ്(യുഎസ്): വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍, വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവിന്റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. വെസ്‌ലിയുടെ കാറില്‍നിന്നു ചില നിര്‍ണായക തെളിവുകള്‍ കഴിഞ്ഞദിവസം പൊലീസിനു ലഭിച്ചിരുന്നു.

ഇതേസമയം, പൊലീസ്, ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പിച്ചിരിക്കുന്ന രണ്ടാമത്തെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വെസ്‌ലിയും ഭാര്യയും അപേക്ഷ നല്‍കി. ഷെറിന്‍ മാത്യൂസിനെ കാണാതായ സ്ഥലത്തു മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദിവസവും പ്രാര്‍ഥന നടത്തുന്നുണ്ട്.

രണ്ടാഴ്ച മുന്‍പാണു ഷെറിനെ കാണാതായത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു മുന്നിലെ മരച്ചുവട്ടില്‍ നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം നോക്കിയപ്പോള്‍ കാണാനില്ലെന്നുമാണു വെസ്‌ലി മൊഴി നല്‍കിയത്.



Comments


crime
by thomas chacko, india on 2017-10-22 08:45:10 am
Wesely seems to be a criminal from the face reading... Why did he adopt a baby from India and tortured the child when a 2nd baby was born.. Both should go to gallows if the baby is killed by him.. The 2nd child should grow in child protection department.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code