Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കേരളോത്സവം ഒക്ടോബര്‍ ഇരുപത്തിയെട്ടിനു ശനിയാഴ്ച

Picture

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കേരളോത്സവം ഒക്ടോബര്‍ ഇരുപത്തിയെട്ടു ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഒന്‍പതു മണിവരെ (ക്യുന്‍സ്) ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് നടത്തുന്നു.കേരളപ്പിറവി ദിനാഘോഷവുംനൃത്തസന്ധ്യയും ചേരുന്ന കേരളോത്സവം അതി വിപുലമായ രീതിയില്‍ നടത്തുന്നു.

നടന വിസ്മയം പത്മശ്രീ കലാമണ്ഡലം ക്ഷേമവതി ടീച്ചറിന്റെ നൃത്തവും, ന്യൂ യോര്‍ക്കിലെ പ്രമുഖ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കന്ന നൃത്തനൃത്തങ്ങളും കോര്‍ത്തിണക്കി കേരളോത്സവം അവതരിപ്പിക്കുന്നത്. അന്‍പത് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെ അമേരിക്കയിലെ ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാം ആണ് കേരളോത്സവം എന്ന പേരില്‍ ന്യൂ യോര്‍ക്കില്‍ അണിയിചെരുക്കുന്നതെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ . പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിടീച്ചറുടെ കലാജീവിതത്തിലെ വഴിത്തിരിവ്.അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ ടീച്ചര്‍ നൃത്തം അവതരിപ്പിച്ചു.ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം.അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഈ അതുല്യ പ്രതിഭയ്ക്ക് അമേരിക്കന്‍ മണ്ണിലേക്ക് നമുക്ക് സ്വാഗതം ചെയ്യാം .

കേരളപ്പിറവിയുടെ അറുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാഷയുടെ ഒരുമ എന്നതിനപ്പുറം സംസ്കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് കേരളപ്പിറവി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്ന ഒരു കേരളം. ഏതു രാജ്യത്തേക്കു കുടിയേറി ജീവിച്ചാലും പൈതൃകസമ്പത്തായി ലഭിച്ച സംസ്ക്കാരവും ഭാഷയും ഇടമുറിയാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെയും നാളെത്തയും തലമുറകളോടുള്ള ഒരോ വിദേശ മലയാളിയുടെയും കടമയാണെന്ന് ഫൊക്കാന വിശ്യസിക്കുന്നു.

ന്യൂയോര്‍ക് റീജിയന്‍ ഫൊക്കാന പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനെയെ മാനിച്ചു ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനു വേണ്ടിയുള്ള രെജിസ്‌ട്രേഷന്‍ ഫോം അന്ന് സ്വികരിക്കുന്നതാണ്. കഴിഞ്ഞ കണ്‍വന്‍ഷന് ലേറ്റ് ആയി രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് കണ്‍വന്‍ഷന്‍ നടക്കുന്നതിനു പുറത്തുള്ള ഹോട്ടലില്‍ അക്കോമഡേഷന്‍ കിട്ടി എന്ന പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ഡിസംബര്‍ വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കണ്‍വന്‍ഷന്‍ നടക്കുന്ന വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ തന്നെ അക്കോമഡേഷന്‍ നല്‍കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ജനുവരിക്കു ശേഷം ഉള്ള രെജിസ്‌ട്രേഷനുകള്‍ക്കു കണ്‍വന്‍ഷന്‍ സെന്ററില്‍ റൂമുകള്‍ ഇല്ലങ്കില്‍ മറ്റുള്ള ഹോട്ടലുകളിലേക്കി അക്കോമഡേഷന്‍ മാറ്റി കൊടുക്കേണ്ടി വരുമെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും അറിയിച്ചു.

ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ ഗണേഷ് നായര്‍, ശബരി നായര്‍, അലക്‌സ് തോമസ്, ആന്‍ഡ്രൂസ്. കെ .പി, തോമസ് കൂവള്ളൂര്‍, അജിന്‍ ആന്റണി, അലോഷ് അലക്‌സ് തുണങ്ങിയവര്‍ കേരളോത്സവത്തിന് നേതൃത്വം നല്‍കും.

ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ഥിക്കുനതയി റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍, ട്രഷര്‍ സജി പോത്തന്‍, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code