Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എജ്യൂകേറ്റ് എ കിഡ് പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

Picture

ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' മിന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചെലെസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ 'എജ്യൂകേറ്റ് എ കിഡ്' ധന സമാഹരണ വിരുന്നും, സേവനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്നു. നവംബര്‍ നാലിനു ലോസ് ആഞ്ചെലെസിലെ ലൈക് ഫോറെസ്റ്റിലുള്ള തണ്ടൂര്‍ ബെന്‍ക്യുറ്റില്‍ വെച്ചാണ് ആഘോഷങ്ങള്‍. വൈകിട്ട് അഞ്ചു മണിമുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന സംഗീത നൃത്ത പരിപാടികള്‍ മറ്റു സംസ്ഥാനക്കാര്‍ക്കും അമേരിക്കകാര്‍ക്കുമെല്ലാം ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും. നിലവിലെ 'സ്‌പെല്ലിങ് ബീ' ദേശീയ ചാമ്പ്യനായ മലയാളി വിദ്യാര്‍ത്ഥിനി അനന്യ വിനയ് പരിപാടിയിലെ മുഖ്യാതിഥിയായി പങ്കെടുക്കും എന്നതാണ് എന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം.

ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ "എജുകെറ്റ് എ കിഡ്ഡി' നു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിഗ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ നൂറു വിദ്യാര്‍ത്ഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള ട്രസ്റ്റ് ഈവര്‍ഷം കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും, പരിപാടിയിലേക്കുള്ള സംഭാവനകള്‍ക്കു അമേരിക്കന്‍ സര്‍ക്കാരിന്റെ നികുതിയിളവ് ലഭിക്കുന്നതായിരിയ്ക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ സഞ്ജയ് ഇളയാട്ട് അറിയിച്ചു.

യു എസ് ടി ഗ്ലോബല്‍, ശ്യാം കിഷനും കുടുംബവും (പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍), സ്‌പെരിടിയന്‍ ടെക്നോളജി, റെക്കറിംഗ് ഡെസിമല്‍സ്, സിംപ്ലൈന്‍, വിജി&വിനോദ്, ബീന & ശ്രീകുമാര്‍ (ഗോള്‍ഡ് സ്‌പോണ്‍സര്‍മാര്‍) സാജന്‍ പിള്ള & ലത ഹരിഹരന്‍, രേഖ & ജയദീപ്, അബ്രഹാം മാത്യു, സിഗ്‌നേച്ചര്‍ അമേരിക്ക, പ്രിലോഗ്സിസ്, ശാന്തി & രാധാകൃഷ്ണ ശര്‍മ്മ (സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍) എന്നിവരാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകര്‍. ധനസമാഹരണം വന്‍ വിജയമാക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംഘടകസമിതിക്കുവേണ്ടി രമ നായര്‍, വിനോദ് ബാഹുലേയന്‍, ശ്രീ രവി വെള്ളത്തിരി, സഞ്ജയ് ഇളയാട്ട് എന്നിവര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 714-805-9880 അല്ലെങ്കില്‍ www.educateakid.org സന്ദര്‍ശിക്കുക. contact@educateakid.org എന്ന ഇ മെയില്‍ വഴി സംഘാടകരുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code