Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു   - ജിനേഷ് തമ്പി

Picture

ന്യൂജേഴ്സി: വരും തലമുറക്കായി പ്രകൃതിരമണീയമായ ഭൂമിയെ എങ്ങനെ കത്ത് സൂക്ഷിക്കാം എന്ന ആശയത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ യൂത്ത് ഫോറം നടത്തിയ പരിസ്ഥിതി സംരക്ഷണ മത്സരത്തിലെ 'We can SEE' (Save Earth and Environment ) വിജയികളെ പ്രഖ്യാപിച്ചു

വിവിധ വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രൊവിന്‍സുകളില്‍ നിന്നും ലഭിച്ച 75 ഓളം എന്‍ട്രികളില്‍ നിന്നുമാണ് മത്സര വിജയികളെ തിരഞ്ഞെടുത്തത്

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ.എ.വി.അനൂപ്, ഡോ മെലാനി മാക്ടെര്‍മൊട്ട് (ൗെേെമശിമയശഹശ്യേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോളേജ് ഓഫ് ന്യൂജഴ്സി) എന്നിവരടങ്ങിയ പാനലാണ് വിജയികളെ നിര്‍ണയിച്ചത് . അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍മാരായ പിന്‍ടോ ചാക്കോ (ജോയിന്റ് സെക്രട്ടറി, അമേരിക്ക റീജിയന്‍) , ജിനേഷ് തമ്പി (ജഞഛ, അമേരിക്ക റീജിയന്‍) എന്നിവരാണ് മത്സരവിജയികളെ പ്രഖ്യാപിച്ചത്

ഡേവ് പിന്‍ടോ നയിച്ച ടീമിനാണ് ഒന്നാം സമ്മാനം. ഇരുനൂത്തമ്പതു ഡോളറാണ് വിജയികള്‍ക്കുള്ള സമ്മാനം. സന ഗുപ്ത, ഫ്രാഞ്ചെസ്ക്ക ബോസ്സ്ലെറ്റ്,ഡാനിയേല ബോസ്സ്ലെറ്റ് എന്നിവരാണ് ഡേവ് പിന്‍ടോയുടെ ടീം അംഗങ്ങള്‍. അര്‍ജുന്‍ നായര്‍ നയിച്ച ടീമിനാണ് നൂറ്റമ്പതു ഡോളറിന്റെ രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. ശ്രേയാസ് അരവിന്ദന്‍, അജയ് നായര്‍, അശ്രിത്ത് എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍. നൂറു ഡോളറിന്റെ മൂന്നാം സ്ഥാനത്തിന് അഭിഷേഖ് ഹരിഹരന്‍ നയിച്ച ടീം അര്‍ഹരായി. അവിനാശ് കൈമള്‍, വരുണ്‍ ചാരി,നീന എന്നിവരാണ് ടീം അംഗങ്ങള്‍

മത്സരത്തിലേക്ക് ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ച ന്യൂജേഴ്സി പ്രൊവിന്‍സിനെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ സൗഹൃദ പ്രൊവിന്‍സ് ആയി തിരഞ്ഞെടുത്തു

മത്സരത്തിലെ സംഘാടകര്‍ സ്പോണ്സര്‍മാരായ ലെലറീളെശിറമ.രീാ, ജൃീഴൃലശൈ്‌ലഒമിറ.രീാ മിറ ഋ്‌ലിിേവെീം.രീാ എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു.

ഭൂമിയുടെ ഇക്കോ സിസ്റ്റം വിവിധ തലങ്ങളില്‍ നിന്നും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ഈ മത്സരം സംഘടിപ്പിച്ചത്.

ഈ വര്‍ഷം ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആഘോഷിച്ച പശ്ചാത്തലത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്ത് ഫോറം യുവജനങ്ങളുടെ ഇടയില്‍ പ്രകൃതിസംരക്ഷണത്തിന്റെ ബോധവല്‍കരണത്തിനു ഉതകും വിധം കൂടുതല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണം എന്നതായിരുന്നു ഈ മത്സരത്തിന് പിന്നിലെ പ്രചോദനം.

മത്സര വിജയികളെ അഭിനന്ദിക്കുന്നതിനോടൊപ്പം യൂത്ത് ഫോറം പരിസ്ഥിതി സംരക്ഷണത്തിനായി സംഘടിപ്പിച്ച ഈ മത്സരത്തിന് യുവജനങ്ങളുടെ ഇടയില്‍ ലഭിച്ച വലിയ പിന്തുണ മത്സരാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കിയെന്നും എല്ലാവരുടെയും സഹകരണത്തിന് വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂത്തു ഫോറം പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ കൃതജ്ഞത പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ യൂത്ത് ഫോറം ചെയര്‍മാന്‍ രാജേഷ് ജോണി, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് പി സി മാത്യു,

സെക്രട്ടറി കുര്യന്‍ സക്കറിയ, ട്രെഷറര്‍ ഫിലിപ്പ് മാരേട്ട് ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ ഈ മത്സരത്തിന് നല്‍കിയ അകമഴിഞ്ഞ പിന്തുണക്കും എല്ലാ സഹകരണത്തിനും യൂത്തു ഫോറം പ്രസിഡന്റ് സുധീര്‍ നമ്പ്യാരും, യൂത്ത് ഫോറം ഭാരവാഹികളായ പിന്‍ടോ ചാക്കോ, ജോജി തോമസ്, ജിനേഷ് തമ്പി യുവഫോറം അംഗങ്ങളായ ശ്രേയസ് അരവിന്ദന്‍. ശ്രീവര്‍ഷ കലോത്, ആബേല്‍ സക്കറിയ, ഓസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി

ന്യൂജേഴ്സി പ്രൊവിന്‍സിനെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ സൗഹൃദ പ്രൊവിന്‍സായി തെരഞ്ഞെടുത്തതില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ എന്നിവര്‍ അഭിമാനം രേഖപ്പെടുത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് http://wmcnj.org/see/wecansee.html

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code