Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്റെ ദൈവം! (തോമസ് ഫിലിപ്പ് റാന്നി)

Picture

ഓഗസ്റ്റ് 2017-ല്‍ അമേരിക്കന്‍ മലയാള മാധ്യമങ്ങളില്‍ ഞാന്‍ എഴുതിയിരുന്ന ‘നിഗളിക്കരുതേ, ഞാനും നീയും വെറുമൊരു പൂജ്യം’ എന്ന ഒരു ലഘുലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പല പ്രതികരണങ്ങള്‍ ഞാന്‍ വായിക്കുകയുണ്ടായി. അതില്‍ ഒരു മാന്യ എഴുത്തുകാരന്റെ പ്രസക്തമായ ഒരു ചോദ്യമുണ്ടായിരുന്നു. What kind of god is yours? എന്നുള്ളതായിരുന്നത്. വളരെ പരിമിതമായ എന്റെ അറിവില്‍ കഴിവതും ചുരുക്കി, ഞാന്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ദൈവത്തെയും ദൈവീക സത്തയെയും കുറിച്ചുള്ള സുപ്രധാനമായ ചില സത്യങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ.

First of all my ‘God is Love. Whoever lives in Love lives in God and God in him: That ‘Love is patient, Love is Kind. It does not boast, it is not proud. It is not self-seeking. It keeps no record of wrongs. Love does not delight in evil but rejoices with the truth.’

About Love, Elizabeth Barrett Brownings says:-
If thou must Love me,
let it be for naught except for
Love’s sake only
Love me for Loves sake.

It is true and wonderful Love of God! ഇതാകുന്നു ആനന്ദദായകമായ സ്‌നേഹം!
ഓര്‍ക്കുക, ദൈവം എപ്പോഴും സ്‌നേഹനിധിയായ ദൈവമാകുന്നു. മാത്രമല്ല മനുഷ്യര്‍ അനുഭവിക്കുന്ന സകല നന്മകളുടെയും ഉറവിടവും ദൈവമാകുന്നു. ‘സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്‌ടോ’ ഞാന്‍ സര്‍വ്വ പ്രാണികളുടേയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു എന്ന് ഭഗവത്ഗീത പറയുന്നു. ‘ഞാന്‍ അനന്യന്‍; ഞാന്‍ ആധ്യനും ഞാന്‍ അന്ത്യനുമാകുന്നു. എന്റെ കൈ ഭൂമിയിക്ക് അടിസ്ഥാനമിട്ടു. എന്റെ വലംകൈ ആകാശത്തെ വിരിച്ചു’  എന്ന് ബൈബിള്‍ (യെശ. 48:12) പ്രസ്താവിക്കുന്നു.

‘മനുഷ്യനില്‍ പ്രബലമായ ഒരാത്മശക്തി ഒതുങ്ങി വസിക്കുന്നുണ്ട്’ എന്ന് റിക്ച്ചര്‍ എന്ന മഹാന്‍ പറഞ്ഞിട്ടുണ്ട്. ‘എല്ലാ മനുഷ്യരും ദൈവങ്ങള്‍ക്കുവേണ്ടി വാഞ്ജിക്കുന്നു’ എന്ന് ഹോമര്‍ പറഞ്ഞു. മനുഷ്യരില്‍ കാണുന്ന കാരുണ്യം ദൈവത്തിന്റെ തന്നെ കാരുണ്യമാണെന്ന് ശ്രീരാമകൃഷ്ണ പരമഹംസനും ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. കുചേലന്റെ ദൈന്യാവസ്ഥ കണ്ട് ശ്രീകൃഷ്ണന്‍ കരഞ്ഞു. സ്‌നേഹിതനായിരുന്ന ലാസറിന്റെ മരണത്തില്‍ യേശുവും കരഞ്ഞു. ദാവീദ് ശൗലിന്റെ മരണത്തില്‍ കരഞ്ഞു. എലീശാ പ്രവാചകന്റെ മരണം അടുത്തപ്പോള്‍ യിസ്രായേല്‍ രാജാവായ യോവാശ് കരഞ്ഞു. മഹാന്മാരായ പലരും കരഞ്ഞിട്ടുണ്ട്. ‘ബുദ്ധിമാന്മാര്‍ക്ക് ദുഃഖം ഗുരുവായിരിക്കണം.’ എന്തെന്നാല്‍ ദുഃഖം തന്നെയാണ് ജ്ഞാനം എന്ന് ബൈറണ്‍ പറഞ്ഞു. എന്ന് മഹാനായ ഒരാള്‍ ചോദിച്ചു.

What kind of god is yours? എന്റെ ദൈവം God അല്ല. God ആകുന്നവന്‍. ഒത്തിരി ദൈവങ്ങളും എനിക്കില്ല. വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കിയവന്‍ ദുഃഖിതര്‍ക്ക് ആശ്വാസമേകിയവന്‍, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചവന്‍! അവസാനം പാപികളായ മനുഷ്യരാശഇയെ മരണത്തില്‍ നിന്നും രക്ഷിപ്പാന്‍ കാല്‍വറി ക്രൂശില്‍ തന്റെ പുണ്യരക്തം ചിന്തിയ ദൈവപുത്രനായ ക്രിസ്തുവാകുന്നു എന്റെ ദൈവം. ‘യേശുവേ നീ മനുഷ്യവര്‍ഗ്ഗത്തിന്റെ മൂലക്കല്ല്’ എന്ന് ഫ്രഞ്ചു നിരീശ്വരന്‍ റെനാലാല്‍ സ്തുതിക്കപ്പെട്ട യേശുക്രിസ്തു തന്നെയാണ് എന്റെ ദൈവം.

കപട ഭക്തന്മാരോടു നിങ്ങള്‍ ഹാ കഷ്ടം! വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു എന്ന് പറഞ്ഞ പ്രകാശം പോലെ പരിശുദ്ധനായ ക്രിസ്തുവാകുന്നു എന്റെ ദൈവം. കപടഹൃദയരായ മനുഷ്യരുടെ മതജീവിതത്തെ നോക്കിയിട്ടുമല്ല ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതും അവനോടു പ്രാര്‍ത്ഥിക്കുന്നതും. ‘മനുഷ്യന്റെ നിരൂപണം ബാല്യം മുതല്‍ ദോഷമുള്ളതാകുന്നു’ എന്ന് ഉല്‍പ്പത്തി പുസ്തകം പറയുന്നു. മനുഷ്യജീവിതത്തിലെ പാപങ്ങളെ ബൈബിള്‍ മറച്ചുവെച്ചിട്ടുമില്ല. ബൈബിളിലെ നന്മയും തിന്മയും നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് സമാനരായ മനുഷ്യര്‍ തന്നെയാണ് നാം എല്ലാവരുമെന്ന് ഞാനിവിടെ പറഞ്ഞു കൊള്ളട്ടെ. നമ്മുടെ എല്ലാവരുടെയും മനുഷ്യപ്രകൃതി എപ്പോഴും പാപത്തോട് ചാഞ്ഞിരിക്കുന്നു എന്നുള്ളതല്ലേ സത്യം? ക്രിസ്തുവിനും പല നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മീഖാ പ്രവാചകന്‍ ‘മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല’ എന്ന് പ്രസ്താവിച്ചു. ഇത് സത്യമാണോ എന്ന് വായനക്കാര്‍ തന്നെ വിലയിരുത്തട്ടെ. ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താല്‍ അവന് എന്തു പ്രയോജനം? എന്ന് സ്‌നേഹനിധിയായ ദൈവം ഇന്നും നമ്മോടു ചോദിക്കുന്നു. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ദൈവം കൊടുക്കുകയും ചെയ്തിരിക്കുന്നു. സത്യം എപ്പോഴും സത്യം തന്നെ. അജ്ഞതയും അവിശ്വാസവും സ്വന്തം അറിവും ബുദ്ധിയും യുക്തിയുമൊന്നും ഒരിക്കലും അതിനെ മാറ്റിമറിക്കയുമില്ല. പരിണാമസിദ്ധാന്ത പ്രകാരം ഒരു ജന്തുവിലും പ്രപഞ്ചനിയമങ്ങളിലും ഇന്നോളം ഒരു മാറ്റവും ഉണ്ടായികാണുന്നുമില്ല.

ആരാണ് എന്റെ ദൈവം?

‘രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ’ എന്ന് അനുയായികളോട് ആജ്ഞാപിച്ച നസ്രായനായ യേശുവാകുന്നു എന്റെ ദൈവം! ഇതിനേക്കാള്‍ വലിയ ഒരു സോഷ്യലിസവും കമ്യൂണിസവുമുണ്ടോ? ഞാനും നിങ്ങളും ഇത് ചെയ്യുന്നില്ല! അതിന് ഇവിടെ ദൈവം എന്തു പിഴച്ചു? എന്തെല്ലാം നന്മകള്‍ നമുക്ക് മറ്റുള്ളവര്‍ക്ക് ചെയ്യാം?

സ്വീഡനിലെ ഒരു സത്രത്തിനു മുമ്പില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടെന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ‘ഈ ഭവനത്തില്‍ വരുന്നവര്‍ക്ക് സഹായം ലഭിക്കും. അവര്‍ക്ക് സന്തോഷവും ഉണ്ടാകും. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് പകര്‍ന്ന് കൊടുക്കാന്‍ അവരും സന്നദ്ധരായിരിക്കണം.’ നാം ഇന്ന് അനുഭവിക്കുന്ന സന്തോഷവും സമാധാനവും നന്മകളും മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുകൊടുക്കാന്‍ സല്‍മനസ്സുള്ള എത്രയാളുകള്‍ നമ്മുടെ ഇടയിലുണ്ട്? സ്വന്തം തെറ്റുകളെ കാണാതെയും മറച്ചുവെച്ചു കൊണ്ടും മറ്റുള്ളവരുടെ തെറ്റുകളെ കണ്ടുപിടിച്ച് വിമര്‍ശിച്ച് വിധിക്കുന്നവരായി തീര്‍ന്നിരിക്കയാണ് അധികം മലയാളികളും ഇന്ന്!

ബഹുഭൂരിപക്ഷമാളുകള്‍ക്കും ഇന്ന് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ വേണം. പക്ഷേ അവനെ വേണ്ട! അവനെ വേണ്ടുന്ന എല്ലാവരോടുമായി അവന്‍ ആവശ്യപ്പെടുന്ന ഒന്നാമത്തെ കാര്യം സത്യസന്ധതയാകുന്നു. ‘യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കണം.’ (ആവര്‍ത്തനം 18:13) ദൈവത്തിങ്കലേക്ക് കയറുന്നതിനുള്ള വഴി-തന്നത്താന്‍ താഴേക്കിറങ്ങുന്നതാണ് എന്ന് ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. ദൈവവാക്കുകളെ ശ്രദ്ധിക്കാം. ‘ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയമുളളവരോടു കൂടെയും വസിക്കുന്നു.’ (യെശ. 57:15)

ആര്‍ക്കും നിഷേധിക്കാനാവാത്ത മഹല്‍ സത്യമാകുന്നു ദൈവം. മനുഷ്യമനസ്സുകള്‍ക്ക് ഗ്രഹിക്കുവാന്‍ കൂടി സാധ്യമല്ലാത്ത വിധത്തിലുള്ള ഒരത്ഭുത പ്രതിഭാസമാകുന്നു ദൈവം! മനുഷ്യന്‍#ോ ഒരത്ഭുതമല്ലേ? മനുഷ്യന്റെ തലച്ചോറില്‍ 3000 കോടി നാഡീകോശങ്ങളുണ്ട്. നമ്മുടെ ഹൃദയം ഒരു വര്‍ഷത്തിനുള്ളില്‍ 360 ലക്ഷം പ്രാവിശ്യം ഇടവേളയില്ലാതെ സ്പന്ദിക്കുന്നുണ്ട്. നാം ഒരു സംരക്ഷണവും അതിന് നല്‍കുന്നുമില്ല. അങ്ങനെയുളള എത്രയെത്ര അത്ഭുത പ്രവര്‍ത്തന പ്രക്രിയകളാകുന്നു നമ്മുടെ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്? ശാസ്ത്രത്തിന് ഇനിയും കണ്ടുപിടിക്കാന്‍ കഴിയാത്ത കോടാനുകോടി നക്ഷത്രവ്യൂഹങ്ങള്‍ കൊണ്ട് നിറയപ്പെട്ട ആകാശവും ആകാശവിതാനവും ആകാശനിയമങ്ങളുമൊക്കെ എത്രയെത്ര അത്ഭുതകരമായിട്ടുള്ളതാകുന്നു! ഒരു പൊട്ടിത്തെറിയില്‍ (ആശഴ യമിഴ വേലീൃ്യ) ഉണ്ടായതാണെന്നോ ഈ അത്ഭുത പ്രപഞ്ചം? വികലമായ മുന്‍വിധി കൂടാതെ നാം ജീവിക്കുന്ന ഈ ലോകം അത്ഭുതകരം തന്നെയോ എന്ന് ചിന്തിച്ചാലും.

All is a Miracle. The stupendous order of nature;
the revolution of a hundred Millions of Worlds aournd
a Million of suns, the activity of light,
the life of all animals, all are grand and perpetual Miracle- Voltair.

ഗഗനമെന്തൊരത്ഭുതം സമുദ്രമെന്തൊരത്ഭുതം
നിഖിലജീവജാലജീവനെന്തൊരത്ഭുതം
സകലതും രചിച്ചതോര്‍ക്കിലഖില നാഥനായ നീ
സകലശക്ത നിന്‍പദം നമിച്ചിടുന്നു ഞാന്‍ വിഭോ!

ആരാണ് യേശു? അവന്‍ ഇന്നും ജീവിക്കുന്ന സത്യദൈവമാകുന്നു എനിക്ക്. അവന്റെ സ്തുത്യര്‍ഹമായ വിനയം ഇന്നും എന്നെ അത്ഭുത പരതന്ത്രനാക്കുകയും ചെയ്യുന്നു! യേശു എന്ന രണ്ടക്ഷരത്തില്‍ അനന്തവും അപ്രമേയവുമായ ശക്തി അടങ്ങിയിരിക്കുന്നു. ലോകചരിത്രത്തെ അഉ എന്നും ആഇ എന്നും രണ്ടായി വിഭാഗിച്ച് ചരിത്രത്തിന്റെ നായകനായി വിരാജിച്ചിരിക്കുന്ന അത്ഭുത നാമമാണ് യേശുക്രിസ്തു!

തകര്‍ന്ന മനുഷ്യനെ രചിപ്പാനുള്ള അത്ഭുതശക്തി അവന്റെ വാക്കുകള്‍ക്കുണ്ട്. അവന്റെ എല്ലാവാക്കുകളും അക്ഷരംപ്രതി ഇന്ന് നിറവേറിക്കൊണ്ടിരിക്കുന്നു. ലോകവും അതിന്റെ അവസാനഘട്ടത്തിലേക്ക നീങ്ങിക്കൊണ്ടിരിക്കുന്നു. ഹൈന്ദവവിശ്വാസപ്രകാരം ഇത് കലിയുഗവുമാണ്. മനുഷ്യന്‍ മനുഷ്യനെ നിഷ്ക്കരുണം കൊല ചെയ്തുകൊണ്ടിരിക്കുന്നു എവിടെയും ഇന്ന്! ബന്ധങ്ങള്‍ക്കും സ്‌നേഹത്തിനും ധാര്‍മ്മികതയ്ക്കമൊന്നും യാതൊരു വിലയുമില്ലിന്ന്! ഭയത്തോടും അറപ്പോടും കൂടിയാണ് ഞാന്‍ ഇന്ന് കേരളത്തേയും കാണുന്നത്. എന്തൊരു മാറ്റം! എന്തൊരു അധോഗതി കേരളത്തിന്റേത്!

അന്ത്യകാല ലക്ഷണങ്ങളെയും സംഭവങ്ങളെക്കുറിച്ചും ബൈബിളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുമുണ്ട്. സത്യവും അസത്യവുമായിട്ടുള്ള, ധര്‍മ്മവും അധര്‍മ്മവുമായിട്ടുള്ള പൈശാചിക ശക്തികളും ദൈവവുമായിട്ടുള്ള ഒരന്ത്യകാല സംഘട്ടനത്തെ അഥവാ മൂന്നാംലോക മഹായുദ്ധത്തെപ്പറ്റി അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പായി അത്ഭുതകരമായി ദൈവം തന്റെ എല്ലാ വിശുദ്ധ പ്രവാചകന്മാര്‍ മുഖാന്തിരം ബൈബിളിലൂടെ പ്രഖ്യാപനം ചെയ്തിട്ടുണ്ട്. ഇത് അത്ഭുതം തന്നെയല്ലേ? ബൈബിള്‍ വായിക്കാത്ത ബഹുഭൂരിപക്ഷം ക്രൈസ്തവവിശ്വാസികള്‍ക്ക് ഇത് അറിഞ്ഞും കൂടാ. ‘അന്ത്യകാലത്ത് സകലജാതികളും യെരുശലേമിനെതിരായി (ഇസ്രായേല്‍) കൂടിവരു’മെന്നുള്ളതാണത്. ബൈബിളിലെ എല്ലാ പ്രവാചകന്മാരും ഒരേ ശബ്ദത്തില്‍ ഈ മഹാസംഭവത്തെ ലോക്തത്തോട് വിളിച്ചറിയിക്കുകയും ചെയ്യുന്നു. ഇത് സത്യമാണോന്നറിയുവാന്‍ മദ്ധ്യപൗരസ്ത്യദേശത്ത് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതമായ സംഭവവികാസങ്ങളെ വീക്ഷിച്ചാല്‍ മാത്രം മതി. മാറ്റം വരാറ്റ വാഗ്ദാനങ്ങള്‍ കൊണ്ടും അത്ഭുതകരമായ കൃപകള്‍ കൊണ്ടും മനുഷ്യജീവിതത്തെ ധന്യവും സാര്‍ത്ഥകവുമായി തീര്‍ക്കുന്ന ദൈവപുത്രനായ ക്രിസ്തുവാകുന്നു ഇന്നും ജീവിക്കുന്ന എന്റെ ദൈവം! അവന്‍ സത്യമാകുന്നു എന്ന് അനുഭവിച്ചറിയുക.

**********

Picture2



Comments


My God
by Jolly kurian, US on 2017-09-25 10:56:04 am
Very good article. Must read everyone .


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code