Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒക്കലഹോമ ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് സെപ്റ്റംബര്‍ 30-ന്   - പി.പി. ചെറിയാന്‍

Picture

ഒക്കലഹോമ: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍), ഒക്കലഹോമ മലയാളി അസോസിയേഷനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഒക്കോലഹോമയുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. യൂക്കണ്‍ പാര്‍ക്ക് അവന്യുവിലുള്ള ഇന്റര്‍നാഷണല്‍ പെന്റ് കോസ്റ്റല്‍ അസംബ്ലിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുന്നത്.

യുഎസ് പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പില്‍ വരികയാണെങ്കില്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

ഏകദിന വിസ ക്യാമ്പില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയതായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാല്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നല്‍കുമെന്നും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 626 2148

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code