Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഷാരോണ്‍ വോയ്സ് സംഗീത സായാഹ്നം ഒക്ടോബര്‍ 1ന്   - പി.പി. ചെറിയാന്‍

Picture

ഫിലാഡല്‍ഫിയ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒക്ടോബര്‍ 1ന് നടത്തുന്ന കൊയ്ത്തു മഹോത്സവത്തോടനുബന്ധിച്ചു ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്സിന്റെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ബെന്‍ ശാലോം എസ്.ജി.എം.ഒ.സിയില്‍ ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ കൊയ്ത്തു മഹോത്സവം ആരംഭിയ്ക്കും. തുടര്‍ന്ന് 2 മണിക്ക് ന്യൂയോര്‍ക്കിലെ ഷാജു പീറ്റര്‍, സാറാ പീറ്റര്‍ എന്നീ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന ലൈവ് ഓര്‍കസ്ട്രയുടെ അകമ്പടിയോടെ സംഗീത സായാഹ്നവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊയ്ത്തുത്സവത്തില്‍ കേരളത്തിന്റെ തനതായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്ന ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുത്തു വന്‍ വിജയമാക്കണമെന്ന് വികാരി.റവ.ഫാ.ഷിബു വേണാട് മത്തായി, അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 215 639 4132 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code