Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു

Picture

കടപ്ലാമറ്റം: കഴിഞ്ഞ 40 വര്‍ഷമായി കടപ്ലാമറ്റം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സാംസ്ക്കാരിക സംഘടനയായ രൂപരേഖയുടെ നേതൃത്വത്തില്‍ ഓണാഘോഷവും, കുടുംബ സംഗമവും, സംവാദവും സംഘടിപ്പിച്ചു. 70 വയസിനുമുകളില്‍ പ്രായമായ സാംസ്ക്കാരിക പ്രവര്‍ത്തകരെ ആദരിച്ചു. മുതിര്‍ന്നതലമുറയേയയും, യുവാക്കലേയും, കുട്ടികളേയും പങ്കെടുപ്പിച്ച് ഓണം, ഇന്നലെ ഇന്ന്, നാളെ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

എന്തും ഓര്‍ഡര്‍ ചെയ്യുന്ന പുത്തന്‍ സംസ്ക്കാരത്തില്‍ നിന്നും വ്യത്യസ്തമായി അംഗങ്ങള്‍ തന്നെ പാചകം ചെയ്ത പായസവും സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു. രൂപരേഖയുടെ പ്രസിഡന്റ് ബേബി ജോണ്‍ അധ്യക്ഷത വഹിച്ച യോഗം മുന്‍ പ്രസിഡന്റ് കെ.എം. തോമസ് ഇടവത്തൊട്ടി ഉദ്ഘാടനം ചെയ്തു. പി.ആര്‍. സുശീലന്‍, ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റിയന്‍ ജോസഫ് പട്ടക്കുന്നേല്‍, മാത്യു കെ.ജെ. കുളിരാനി, ജോര്‍ജ് എ.എം. ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code