പാസ്റ്റര്‍ കെ.സി. സാമുവേലിന്റെ സംസ്കാരം നടത്തി
ന്യൂയോര്‍ക്ക്: കഴിഞ്ഞ സെപ്റ്റംബര്‍ ഏഴാംതീയതി വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായ കൂടല്‍ വലിയപറമ്പില്‍ പാസ്റ്റര്‍ കെ.സി സാമുവേലിന്റെ (80) സംസ്കാര ശുശ്രൂഷകള്‍ എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 11-ന് നടന്നു.
കുമ്പളാംപൊയ്ക തടത്തില്‍ മറിയാമ്മ ശാമുവേലാണ് ഭാര്യ. ബ്ലസി (ചെന്നൈ), ബന്‍ജി (ന്യൂയോര്‍ക്ക്), ബെറ്റി (ചിക്കാഗോ), ബന്‍സി (ഡാളസ്) എന്നിവര്‍ മക്കളും, ഫിലിപ്പ് ജോണ്‍, പരേതനായ ശാമുവേല്‍ സ്കറിയ, പാസ്റ്റര്‍ പ്രിന്‍സ് പോള്‍, സാറാ ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.
സെപ്റ്റംബര്‍ പത്തിന് സഭാ മന്ദിരത്തില്‍ എത്തിച്ച ഭൗതീകശരീരം കാണുന്നതിനായി അനേകര്‍ എത്തിച്ചേര്‍ന്നിരുന്നു.
Comments