Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഷികോപകരണങ്ങള്‍ ഉപേക്ഷിച്ച് ഇന്‍ഫാം ചിങ്ങം ഒന്ന് കണ്ണീര്‍ദിനമായി ആചരിച്ചു

Picture

കാഞ്ഞിരപ്പള്ളി: കാര്‍ഷിക മേഖല പാടേ തകര്‍ന്നിരിക്കുമ്പോള്‍ കോടികള്‍ ചെലവഴിച്ചുള്ള സര്‍ക്കാരിന്റെ കര്‍ഷകദിനാചരണം കര്‍ഷകരെ അപഹസിക്കാനാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍. ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കര്‍ഷക കണ്ണീര്‍ദിനാചരണം മൂവാറ്റുപുഴ വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയേേപ്പാലെയാണ് കാര്‍ഷികപ്രതിസന്ധിയില്‍ സര്‍ക്കാരുകളുടെ സമീപനം. ആഘോഷങ്ങളല്ല, കടക്കെണിയില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനുള്ള നടപടികളാണ് വേണ്ടത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അധികാരത്തിലേറാനുള്ള വോട്ടുപടികളായി മാത്രം ഇനി കര്‍ഷകരെ കിട്ടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.

കര്‍ഷകരുടെ മനസില്‍ പ്രതീക്ഷകള്‍ നല്‍കി പ്രകടനപത്രിക പുറപ്പെടുവിച്ച ശേഷം അധികാരത്തിലെത്തുമ്പോള്‍ അത് മറക്കുകയാണ് ഭരണനേതൃത്വങ്ങള്‍. മെത്രാന്‍കായലില്‍ വിത്തെറിഞ്ഞിട്ട് കൃഷി രക്ഷപെട്ടുവെന്ന് കൊട്ടിഘോഷിക്കുന്നവര്‍ ഇതുവരെ സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നല്‍കാന്‍ തയ്യാറായിട്ടില്ല. ഓണനാളില്‍ പച്ചക്കറി വിറ്റതുകൊണ്ടുമാത്രം കര്‍ഷകനെങ്ങനെ സ്ഥായിയായ വരുമാനമുണ്ടാകും? കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്നവര്‍ കര്‍ഷകരുടെ കടബാധ്യതകള്‍ എഴുതിത്തള്ളേണ്ട സാഹചര്യംവരുമ്പോള്‍ നിഷേധനിലപാടാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍, യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റ് ജോയി പള്ളിവാതുക്കല്‍, ജില്ലാ സെക്രട്ടറി സണ്ണി മുത്തോലപുരം, മേഖല പ്രസിഡന്റുമാരായ റോയി വള്ളമറ്റം, എം.ടി.ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നതിന്റെ സൂചനയായി ഇന്‍ഫാം സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ടിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ കാര്‍ഷികോപകരണങ്ങള്‍ കുഴിയില്‍ നിക്ഷേപിച്ച് പ്രതിഷേധിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code