Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 23-ന് ശനിയാഴ്ച   - ഷോളി കുമ്പിളുവേലി

Picture

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 23-ന് ശനിയാഴ്ച സോണ്ടേഴ്‌സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് ഇലയില്‍ വിഭവസമൃദ്ധമായ ഓണസദ്യ. തുടര്‍ന്ന് താലപ്പൊലിയുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ മാവേലി മന്നനെ എഴുന്നള്ളിക്കുന്നു.

ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സിനിമാ താരങ്ങളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, കലാഭവന്‍ പ്രജോദ്, സുമി, ഗായകന്‍ വിവേകാനന്ദന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്ത-സംഗീത-കോമഡി ഷോയും ഉണ്ടായിരിക്കും.

കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യങ്ങളും കലാരൂപങ്ങളുംപുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനും അതോടൊപ്പം സിനിമാതാരങ്ങള്‍ പങ്കെടുക്കുന്ന കലാവിരുന്ന് ആസ്വദിക്കുന്നതിനും എല്ലാ മലയാളി കുടുംബങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു ജോസഫ് (914 330 3341), സഞ്ചു കളത്തില്‍പ്പറമ്പില്‍ (914 356 2134), സഞ്ചു കുറുപ്പ് (203 385 2877), ലിബിമോന്‍ ഏബ്രഹാം (914 582 3092), ബാബുരാജ് പിള്ള (914 886 5459), ബിനു കോം (914 393 8932), സുരേഷ് നായര്‍ (914 224 6142), പ്രദീപ് നായര്‍ (203 260 1356).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code