Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് വിവിധ ദേവാലയങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഭദ്രാസന പ്രതിനിധി യോഗത്തില്‍ 2017 2019 വര്‍ഷത്തേക്കുള്ള ഭദ്രാസന സമിതിയംഗങ്ങളെ തിരഞ്ഞെടുത്തു.

ന്യൂയോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്ക് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ സഹവികാരിയുമായ റവ. ഫാ. ജെറി ജേക്കബ് (എം.ഡി.) ഭദ്രാസന സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിയായി ടെക്‌സസ് കാരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാ. ഡോ. രഞ്ജന്‍ മാത്യുവും, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ ബോബി കുരിയാക്കോസ് ട്രഷററായും, കാനഡ മിസ്സിസാഗ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ ബിനോയ് വര്‍ഗീസ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കൗണ്‍സില്‍ അംഗങ്ങളായി റവ. ഫാ. എബി മാത്യു (കാനഡ), റവ. ഫാ. ആകാശ് പോള്‍ (ന്യൂജേഴ്‌സി), റവ. ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് (അറ്റ്‌ലാന്റ), ഷെവലിയര്‍ സി.ജി. വര്‍ഗീസ് (ലോസ് ആഞ്ചലസ്), ഏലിയാസ് ജോര്‍ജ് (ഷിക്കാഗോ), ചാണ്ടി തോമസ് (ഹ്യൂസ്റ്റണ്‍), ജീമോന്‍ ജോര്‍ജ് (ഫിലാഡല്‍ഫിയ), ജയിംസ് ജോര്‍ജ് (ന്യൂജേഴ്‌സി), ജെറില്‍ സജുമോന്‍ (കരോള്‍ട്ടന്‍, ടെക്‌സസ്), ജോയ് ഇട്ടന്‍ (ന്യൂയോര്‍ക്ക്), സജി കരിമ്പന്നൂര്‍ (ടാമ്പാ, ഫ്‌ലോറിഡ) എന്നിവരെയും തിരഞ്ഞെടുത്തു.

കുടുംബ സംഗമത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന സമിതിയംഗങ്ങള്‍ വി. മദ്ബഹായുടെയും ഭദ്രാസന മെത്രാപ്പോലീത്തായുടെയും വിശ്വാസികളുടെയും മുമ്പാകെ "പൂര്‍വ്വ പിതാക്കന്മാരാല്‍ ഭാരമേല്പിക്കപ്പെട്ട അപ്പോസ്‌തോലികവും പൗരാണികവുമായ ആത്മീയ സംഹിതകളില്‍ അടിയുറച്ചുള്ള വിശ്വാസത്തില്‍, ആകമാന സുറിയാനി സഭാധിപനായ അന്ത്യോഖ്യായുടെ പരി. പാത്രിയര്‍ക്കീസ് ബാവായേയും അദ്ദേഹത്തിന്റെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പിനെയും അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിന്റെ ഭരണഘടനയേയും സര്‍വാത്മനാ അനുസരിച്ചുകൊണ്ട് തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചുകൊള്ളാം" എന്ന് സത്യപ്രതിജ്ഞയെടുത്ത് സ്ഥാനമേറ്റു.

തുടര്‍ന്ന് അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടന്ന സംയുക്ത കൗണ്‍സില്‍ മീറ്റിംഗില്‍ സ്ഥാനം ഒഴിയുന്ന ഭദ്രാസന കൗണ്‍സിലിന് അഭി. തിരുമേനി അനുമോദനങ്ങള്‍ നേര്‍ന്നു. യുവജനങ്ങളുടെ നിറസാന്നിധ്യമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ പ്രവര്‍ത്തനം, ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കും ആത്മീയമായ ഉന്നതിക്കും ഉതകട്ടെയെന്നു അഭി. തിരുമേനി ആശംസിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code