Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ നായര്‍ സംഗമം ശനിയാഴ്ച തിരുവനന്തപുരത്ത്‌

Picture

തിരുവനന്തപുരം: പ്രഥമ അമേരിക്കന്‍ നായര്‍ സമ്മേളനം ശനിയാഴ്ച തിരുവനന്തപുരത്ത്് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റസിഡന്‍സി ടവര്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം വൈകിട്ട് 5.30ന്് അശ്വതി തിരുനാള്‍ ഗൗരി ലക്ഷമി ഭായി ഉദ്ഘാടനം ചെയ്യും. കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നടന്‍ സുരേഷ് ഗോപി എം പി നിര്‍വഹിക്കും. എന്‍.എസ്സ്.എസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്് എം.എന്‍.സി. നായര്‍ മുഖ്യപ്രഭാഷണം നടത്തും. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ പ്രസിഡന്റും നായര്‍ സംഗമത്തിന്റെ ചെയര്‍മാനുമായ രാജേഷ്‌നായര്‍ അധ്യക്ഷം വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ്് ചെന്നിത്തല, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിക്കും . മാധവന്‍ ബി നായര്‍ സ്വാഗതവും അഡ്വ. ചന്ദ്ര ചൂഡന്‍ നന്ദിയും പറയും.

അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തിന് പല ലക്ഷ്യങ്ങളുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും നായര്‍ സമുദായ അംഗങ്ങള്‍ തമ്മില്‍ സംഘടിതമായ ബന്ധം സ്ഥാപിക്കുക. എന്നിട്ട് ആ സംവിധാനം ഉപയോഗപ്പെടുത്തി സ്ഥിരമായ പ്രയോജനകരമായ പദ്ധതികള്‍ നടപ്പിലാക്കുക. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം സഹകരിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുക. അര്‍ഹരായ കുട്ടികള്‍ക്ക്് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക, അമേരിക്കയിലെ കുട്ടികളില്‍ മലയാള ഭാഷയും ഹൈന്ദവ സംസ്കാരവും വളര്‍ത്താന്‍ സഹായിക്കുക, സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളില്‍ വളര്‍ച്ച നേടാന്‍ അവസരമൊരുക്കുക. തുടങ്ങിയവ ഇതില്‍ പെടും. ഈ കണ്‍വെന്‍ഷനോടനുബന്ധിച്ചു കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നായര്‍ സമുദായ നേതാക്കളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപികരിക്കാന്‍ ഉദ്ദേശിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.. കേരളത്തിലെയും അമേരിക്കയിലെയും സമുദായ അംഗങ്ങള്‍ക്ക് പരസ്പരം സഹായിക്കാനും സഹകരിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. പദ്ധതികളുടെ പുരോഗതി കാലാകാലങ്ങളില്‍ വിലയിരുത്തി വേണ്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കും. 2018 ആഗസ്റ്റില്‍ ഷിക്കാഗോയില്‍ സമിതി അതിന്റെ വാര്‍ഷിക പുരോഗതി അവലോകനം ചെയ്തു ചര്‍ച്ച ചെയ്യും

അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിളില്ലാം നായര്‍ സംഘടനകളുണ്ട്. അതില്‍ ഭൂരിഭാഗവും പ്രാദേശികമായി രൂപം കൊണ്ടവയും നായര്‍ സര്‍വീസ് സൊസൈറ്റി എന്നോ അതിനോട് സാമ്യമുള്ളതോ ആയ പേരുകളില്‍ അതാത് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. പേര് എന്തായാലും അവയെല്ലാം എന്‍.എസ്സ് .എസ്സ്. എന്ന പേരില്‍ തന്നെയാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. ഈ സംഘടനകള്‍ തമ്മില്‍ യോജിപ്പിക്കാനായി നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സമിതിയും നിലവിലുണ്ട്. സംഘടന നിലവിലില്ലാത്ത നഗരങ്ങളില്‍ അവ സ്ഥാപിക്കാന്‍ വേണ്ട സഹായം ഈ സമിതി നല്‍കുന്നുണ്ട്. ന്യൂയോര്‍ക്, ഷിക്കാഗോ, കാലിഫോര്‍ണിയ, ടൊറോന്റോ, ഹ്യൂസ്റ്റണ്‍, ഡാളസ്, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി, വാഷിംഗ്ടണ്‍, ഡെലവെയെര്‍ എന്നീ സ്ഥലങ്ങളില്‍ എന്‍.എസ്സ് .എസ്സ്. പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ പുരോഗമിക്കുന്നു. അമേരിക്കയില്‍ പ്രവൃത്തിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റികളുടെ ഒട്ടുമിക്ക പരിപാടികളും പല വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നവയാണ്. മലയാളം ക്ലാസ്സുകളില്‍ എല്ലാ ജാതി മത വിഭാഗത്തില്‍പെട്ട കുട്ടികളും പഠിക്കാനെത്തുന്നുണ്ട്. ഓണം, വിഷു തുടങ്ങിയ ആഘോഷ പരിപാടികളിലും ഇന്ത്യന്‍ വംശജരല്ലാത്തവരും പങ്കെടുക്കാറുണ്ട്. അപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുബോള്‍ പലപ്പോഴും ജാതിയോ മതമോ നോക്കാതെ അവരെ സഹായിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പോലെയുള്ള പ്രാദേശിക കെടുതികള്‍ സംഭവിക്കുമ്പോള്‍ മറ്റുള്ള സന്നദ്ധ സംഘടനകളോടൊപ്പം നായര്‍ അസോസിയേഷനുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാറുണ്ട്. അമേരിക്കയിലെ നഗരസഭകളും ഇന്ത്യന്‍ കോണ്‍സുലേറ്റും മറ്റു അമേരിക്കന്‍ ഇന്ത്യന്‍ സംഘടനകളോടും ഒപ്പം ചേര്‍ന്നും ജങ്ങള്‍ക്കു പ്രയോജനകരമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പല അമേരിക്കന്‍ നഗരങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളും അമ്പലങ്ങളും നടത്തുന്നുണ്ട്. പ്രാദേശികമായി കലാകാരമാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നത് കൂടാതെ കേരളത്തില്‍ നിന്നുള്ള കലാപ്രതിഭകള്‍ക്കും സമിതികള്‍ക്കും അമേരിക്കയില്‍ വന്നു പരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നു.

നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ പ്രെസിഡന്റ്്് രാജേഷ് നായര്‍, ന്യൂ യോര്‍ക്ക് നായര്‍ ബെനിവാലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകന്‍ പിള്ള, മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ പിള്ള, എന്‍.എസ്സ്.എസ്സ് കാനഡ എക്‌സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്‌സി നായര്‍ മഹാമണ്ഡലം ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവരടങ്ങിയതാണ് അമേരിക്കന്‍ നായര്‍ സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി. എം.എന്‍.സി. നായര്‍,രാജേഷ് നായര്‍,അപ്പുക്കുട്ടന്‍ പിള്ള, രാജി നായര്‍, രാജി അപ്പുകുട്ടന്‍പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code