Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ആലഞ്ചേരി എത്തി; കാനഡയിലെ എക്‌സാര്‍ക്കേറ്റ് നേതൃസംഗമങ്ങള്‍ക്ക് തുടക്കമാകുന്നു

Picture

ടൊറന്റോ: കാനഡയിലെ സിറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തി. വ്യാഴാഴ്ച രാവിലെ 9.45ന് മിസ്സിസാഗയിലെ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം നല്‍കും. 10ന് എക്‌സാര്‍ക്കേറ്റ് നേതൃസംഗമത്തെ അഭിസംബോധന ചെയ്യും. 12നു വിശുദ്ധ കുര്‍ബാന. മൂന്നു മണിക്ക് ബിഷപ്‌സ് ഹൗസില്‍ നടക്കുന്ന എക്‌സാര്‍ക്കേറ്റിലെ വൈദികരുടെ യോഗത്തിലും പങ്കെടുക്കും. വൈകിട്ട് ഏഴേകാലിന് ടൊറന്റോ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും ഏഴരയ്ക്ക് വിശുദ്ധ കുര്‍ബാനയുമുണ്ടാകും.

എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിനു ശേഷമുള്ള ആദ്യ ഇടയസന്ദര്‍ശനമാണിത്. ബുധനാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാര്‍ ജോസ് കല്ലുവേലിലിന്റെ നേതൃത്വത്തില്‍ വരവേറ്റു. കത്തീഡ്രല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, എക്‌സാര്‍ക്കേറ്റ് ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിശ്വാസവീഥിയില്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന എക്‌സാര്‍ക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനുള്ള സംഗമങ്ങളും എഡ്മിന്റനില്‍ സ്വന്തമായ ദേവാലയത്തിന്റെ കൂദാശയും മിസ്സിസാഗ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷവുമാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സംബന്ധിക്കുന്ന പ്രധാന പരിപാടികള്‍.

ജൂലൈ 28ന് വെള്ളിയാഴ്ച രാവിലെ എട്ടിന് എക്‌സാര്‍ക്കേറ്റിലെ സന്യാസിനികള്‍ക്കായി വിശുദ്ധ കുര്‍ബാന. പതിനൊന്നു മണിക്ക് എക്യുമെനിക്കല്‍ സഭകളില്‍നിന്നുള്ള പതിനേഴ് ഇടവകകളിലെ വൈദികരും കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച കത്തീഡ്രലില്‍ നടക്കും. ജൂലൈ 29ന് ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് എഡ്മിന്റനിലെ സെന്റ് അല്‍ഫോന്‍സ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ കൂദാശയും വെസ്റ്റേണ്‍ റീജനല്‍ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനവും. ജൂലൈ 30ന് ഞായറാഴ്ച മിസ്സിസാഗയില്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷം നടക്കും. ഒന്‍പതേമുക്കാലിന് വിശ്വാസികളുടെ നേതൃത്വത്തില്‍ സ്വീകരണം. പത്തിന് വിശുദ്ധ കുര്‍ബാന. മാര്‍ ജോസ് കല്ലുവേലില്‍, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

റിപ്പോര്‍ട്ട്: വിന്‍ജോ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code