Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.ഇ മാമ്മന്‍ അന്തരിച്ചു

Picture

തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ.ഇ മാമന്‍ അന്തരിച്ചു. 97 വയസായിരുന്നു. പക്ഷാഘാതം, വാര്‍ധക്യ സഹജമായ രോഗങ്ങളുമാണ് മരണകാരണം. ദീര്‍ഘനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കെ.ടി ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31നാന് ജനനം. അവിവാഹിതനായ കെ.ഇ മാമ്മന്‍ സഹോദരന്‍ കെ.ഇ ഉമ്മന്‍റെ മകനോടൊപ്പമായിരുന്നു താമസം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സി.പിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള സര്‍ക്കാര്‍ െ്രെപമറി സ്കൂളിലും സെന്‍റ് ജോസഫ് സ്കൂളിലുമായിരുന്നു മാമ്മന്‍റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആര്‍ട്‌സ് കോളജില്‍ ഇന്‍റര്‍ മീഡിയേറ്റിന് ചേര്‍ന്നു. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സിപിക്കെതിരെയുള്ള സമരത്തില്‍ ഭാഗമായതിനെത്തുടര്‍ന്ന് ആര്‍ട്‌സ് കോളേജ് അദ്ദേഹത്തെ പുറത്താക്കി. പിന്നീട് കള്ളക്കേസില്‍ കുടുക്കി പോലീസ് മാമ്മനെ ജയിലിലടച്ചു.

പിന്നീട് പാലാ സെന്‍റ് തോമസ് കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിരുന്നു തുടര്‍ന്ന് പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ വെച്ചാണ് ക്വിറ്റ് ഇന്ത്യ സമര രംഗത്തെത്തുന്നത്. തുടര്‍ന്ന് ജയപ്രകാശ് നാരായണന്‍റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി അതിനോട് യോജിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു.

1943ല്‍ നാട്ടില്‍ തിരിച്ചെത്തി ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഇരുപത്തിരണ്ടാം വയസില്‍ താമസം തിരുവല്ലയിലേക്ക് മാറ്റി. തുടര്‍ന്ന് തിരുവല്ലയും കോട്ടയവുമായിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തനകേന്ദ്രം. 1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

Picture2



Comments


A great patriot.
by alexander mathews, california on 2017-07-26 08:33:03 am
One of the last true congress men died. He was a true patriot who loved this nation. Now we have left balance "Ambalam Vizhugies" who will sell this nation. "Azhimathy and Sthree Peedanam" has now become the bench mark to join in this party.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code