Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിര്‍ഭയ (കവിത: ശോഭന)

Picture

ഞാന്‍ ഇരുട്ടിനെ ഭയക്കുന്നില്ല എന്തെന്നാല്‍ എന്റെ കൈവശം വക്കു പൊട്ടിയതെങ്കിലും ഒരു മണ്‍ചെരാതുണ്ട്. ഏതു കൂരാക്കൂരിരുട്ടിനേയും ഞാന്‍, ഭയപ്പെടുത്തുന്നവയുടെ പട്ടികയില്‍ ചേര്‍ക്കുന്നില്ല - കാരണം ആ ചെരാത് തെളിയിക്കാന്‍ എന്നില്‍ ഇപ്പോഴും കെടാതെ കിടക്കുന്ന, എപ്പോള്‍ വേണമെങ്കിലും ഊതിജ്വലിപ്പിക്കാനാവും വിധം, ഒരു തീപ്പൊരിയുണ്ടു്. ഞാന്‍ ഇന്നും, ഏതിരുട്ടിന്റെ പാതാളഗര്‍ത്തത്തിലും, ഭയമില്ലാത്തവളായിരിക്കുന്നത്..... ആ തീപ്പൊരിയെ കത്തിച്ച് ചെരാതിന്റെ സൌമ്യവെളിച്ചം വിതറുവാന്‍, എന്നിലിന്നും- പഴകി, പുറമേക്കു മോടികുറഞ്ഞതെങ്കിലും അസംഖ്യം കാഴ്ച്ചക്കാര്‍ക്ക്, പരിഹാസ ഹേതുവാകുന്നതെങ്കിലും- ഇപ്പോഴും സ്‌നിഗ്ദ്ധസ്‌നേഹത്തിന്റെ, വറ്റാത്ത ഖനിയുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code