Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്റെ ഗ്രാമം (അ.. മുതല്‍ അം.. വരെ) കവിത: ഉഷാചന്ദ്രന്‍

Picture

അപദാന വാക്കിനാല്‍
അപവാദമോതിയാല്‍
അന്തരാര്‍ത്ഥം തെല്ലും
അറിയാതെ നില്‍പ്പവര്‍

ആരെന്തു ചൊന്നാലും
“ആം” എന്നു ഗോഷ്ടിയും
ആരിലും വിശ്വാസം
ആണിനും പെണ്ണിനും

ഇഷ്ടമില്ലെങ്കിലും
ഇഷ്ടം നടിക്കുന്നു
ഇല്ലാത്ത കാര്യങ്ങള്‍
ഇരവിലും കാണുന്നു

ഈടു വയ്ക്കുന്നവര്‍
ഈടറ്റ പൊരുളതും
ഈറ്റുനോവിങ്കലും
ഈടാര്‍ന്നു നില്‍പ്പവര്‍

ഉണ്മയെന്നോതുന്നു
ഉള്ളതല്ലെങ്കിലും
ഉണ്ടായപോലത്രെ
ഉള്‍ക്കാമ്പ് തീണ്ടാതെ

ഊതിപ്പെരുപ്പിക്കും
ഊഹങ്ങളൊക്കെയും
ഊറ്റുന്നു നീര്‍ക്കാന
ഊഷരഭൂമിയില്‍

ഋഷഭമെന്തെന്നതും
ഋഷികളാരെന്നതും
ഋതുക്കളേതെന്നതും
ഋജുവായറിഞ്ഞവര്‍

എതിര്‍വാക്കു ചൊല്ലിയും
എതിര്‍കക്ഷി ചേരുവോര്‍
എളുതാണ് പിന്നെയും
എല്ലാം മറന്നിടാന്‍

ഏഷണികൂട്ടുവാന്‍
ഏറെയാണിംഗിതം
ഏകാഗ്രചിത്തരാം
ഏകാക്ഷരത്തിലും

ഐതിഹ്യമറിയുവോര്‍
ഐഹിക ജീവിതം
ഐവിരല്‍ ചേര്‍ന്നപോല്‍
ഐക്യമാണെന്നവര്‍

ഒരുനാളിലൊരുനേരം
ഒന്നിച്ചുകൂടുവോര്‍
ഒറ്റയ്ക്കു കിട്ടിയാല്‍
ഒപ്പാരി പാടുവോര്‍

ഓവു മുറിക്കാതെ
ഓംകാരമൂര്‍ത്തിക്ക്
ഓടിക്കിതച്ചേകും
ഓട്ടപ്രദക്ഷിണം

ഔരഗാരാധകര്‍
ഔദ്ധത്യമാര്‍ന്നവര്‍
ഔഷധസേവയില്‍
ഔത്സുക്യരാണവര്‍

അംഗുലീപരിമിതം
അംഗനക്കറിവുകള്‍
അംഗവിക്ഷേപത്താല്‍
അങ്കം ജയിക്കുവോര്‍.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code