Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 27 ന്   - ജോസ് എം. ജോര്‍ജ്

Picture

മെല്‍ബണ്‍:40 വര്‍ഷം മുന്‍പ് മെല്‍ബണിലെ ആദ്യകാല മലയാളികളാല്‍ സ്ഥാപിതമായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ(MAV) ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം ആഗസ്റ്റ് 27 ന് ഞാറാഴ്ച രാവിലെ 10 മണി മുതല്‍ 6 മണി വരെ സ്പിീഗ് വേല്‍ ടൗണ്‍ ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

മലയാളത്തിന്റെ അനുഗ്രഹീത ഗായകനും തെലുങ്ക്,തമിഴ് സിനിമാ രംഗത്തെ സംഗീത സംവിധായകനുമായ ജാസിഗിഫ്റ്റ്,പ്രശസ്ത നാടന്‍ കവിതാ രചയിതാവും തന്റെ കവിതകള്‍ സദസില്‍ പാടി അവതരിപ്പിക്കുന്ന കവിത്രി.കാട്ടാക്കട മുരുകന്‍,മനുഷ്യമനസ്സിന്റെ അപാരതയിലേക്ക് ഇറങ്ങി ചെന്ന് അവന്റെ മനസിലുള്ളത് ഒന്നൊന്നായി വെളിച്ചത്തു കൊണ്ട് വന്ന് മാസ്മരികത സൃഷ്ടിച്ച് കാണികളെ വിസ്മയഭരിതരാക്കുന്ന പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്,പ്രശസ്ത പിന്നണി ഗായിക ഹരിതാ ബാലകൃഷ്ണന്‍ എന്നിവരുടെ 2 മണിക്കൂര്‍ സമയം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍.

ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരെ ആനന്ദ സാഗരത്തിലാറാടിക്കുവാന്‍ പര്യാപ്തമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട് എന്നത് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.കൂടാതെ മെല്‍ബണിലെ വിവിധ കലാരംഗത്തുള്ളവരുടെ പരിപാടികളും വിവിധ ടീമുകളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള വടം വലി മത്സരവും ഒരുക്കിയിട്ടുണ്ട്.ഹോട്ടല്‍ കാറ്ററിംഗ് രംഗത്തെ പ്രശസ്തരായ കോക്കനട്ട് ലഗുണ്‍,ഹൈഡല്‍ ബര്‍ഗ് ആണ് ഈ വര്‍ഷത്തെ ഓണസദ്യ ഏറ്റെടുത്ത് നടത്തുന്നത്.

മെല്‍ബണിലെ പ്രശസ്തമായ ഋഠഋഅെ്രെപവറ്റ് കോളേജ് ആണ് ഈ വര്‍ഷത്തെ മുഖ്യ സ്‌പോണ്‍സര്‍.വിക്ടോറിയയിലെ എല്ലാ മലയാളി കുടുംബങ്ങളേയും മറ്റ് സുഹൃത്തുക്കളേയും ഈ വര്‍ഷത്തെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ടിക്കറ്റിനും മറ്റ് വിശദവിവരങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപെടുക.

തമ്പി ചെമ്മനം 0423583682
ഫിന്നി മാത്യു 0425112219
മദനന്‍ ചെല്ലപ്പന്‍ 0430245919
പ്രതീഷ് മാര്‍ട്ടിന്‍ 0431135452



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code