Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാരത് കി ബേട്ടി ജൂലൈ 22 പെര്‍സികുഷന്‍ റിലിഫ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ രക്ത സാക്ഷി ദിനം ആചരിക്കുന്നു

Picture

ഇന്ത്യയില്‍ ക്രിസ്ത്യന്‍ രക്ത സാക്ഷി ദിനം ആചരിക്കുന്നു .പെര്‍സികുഷന്‍ റിലിഫ് എന്ന ക്രിസ്തവ സംഘടന ആണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത് കാലത്തിന്റെ താണ്ഡവത്തിനിടയില്‍ െ്രെകസ്തവര്‍ അനേക പീഡകളില്‍ കൂടി കടന്നുപോയി. എന്നാല്‍ അവയൊന്നും െ്രെകസ്തവരെ തളര്‍ത്തിയില്ല മറിച്ച് വളര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ അനേക സംഭവങ്ങളില്‍ മറക്കാന്‍ കഴിയാത്ത ഒന്നാണ് 2016 ജൂലൈ 22 നു നടന്ന ക്രൂര പീഡനം. ഒരു പെണ്‍കുട്ടിയുടെ സംരക്ഷകര്‍ ആകേണ്ടിയവര്‍ തന്നെ അവളെ ഒരു ബലി മൃഗമാക്കി, ആയതിനാല്‍ 2017 ജൂലായ് 22 ന് ക്രിസ്ത്യന്‍ 'രക്തസാക്ഷി ദിനം' ആചരിക്കുകയാണ്. എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത? കൃത്യം ഒരു വര്‍ഷം മുമ്പ്, 2016 ജൂലൈ 22നാണ് 'ഭാരത് കി ബേട്ടി' എന്ന് നാമകരണം ചെയ്ത സിസ്റ്റര്‍ എസ്ഥേറിനെ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി യേശുവിനു വേണ്ടി രക്തസാക്ഷിയായത്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ അവളുടെ കുടുംബം ഉപേക്ഷിക്കാത്തതിനാലുള്ള പ്രതികാര നടപടിയായിരുന്നു ആ നിഷ്ടൂരകൃത്യം. ഒരു മകളെ നഷ്ടപ്പെട്ടിട്ടും, മറ്റു പെണ്മക്കള്‍ക്കും ഇതേ വിധി നേരിടേണ്ടി വരുമെന്ന ഭീഷണിയുണ്ടായിട്ടും യേശുവിനെ ഉപേക്ഷിക്കുവാന്‍ ആ കുടുംബം തയ്യാറായില്ല. ഇന്ത്യയുടെ നെഞ്ചില്‍ കിടന്നുറങ്ങേണ്ടിയ പെണ്‍കുട്ടി അവരാല്‍ പീഡിപ്പിക്കപ്പെട്ടു .

ക്രിസ്തുവിനു വേണ്ടി ജീവന്‍ കൊടുത്ത ഇന്ത്യയിലെ രക്തസാക്ഷികളെ ആദരിക്കുന്നതിനു വേണ്ടിയാണ് എല്ലാ വര്‍ഷവും ജൂലായ് 22 ന് ക്രിസ്തീയ രക്തസാക്ഷി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതവും മരണവും വിശ്വാസം മൂലം നേരിട്ട അടിച്ചമര്‍ത്തലുകളുടെ ക്രൂരമുഖവും അനേകരെ നിത്യജീവങ്കലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയും. ക്രിസ്തുവിന്റെ ഈ സാക്ഷികള്‍ ഏറ്റവും ഫലപ്രദമായ അന്ത്യകാല സുവിശേഷകരാണ്.നമുക്ക് സ്വാതന്ത്യം ലഭിച്ചതിനു ശേഷമുള്ള കണക്കു പ്രകാരം 2016 ലാണ് ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ ഉണ്ടായത്. അവരെ നാം ഓര്‍ക്കേണ്ടതും ബഹുമാനിക്കേണ്ടതും ആവശ്യമാണ്. നമ്മുടെ സഭകളിലും,നമ്മുടെ വീടുകളിലും, നമ്മുടെ സമൂഹത്തിലും അവരുടെ ചരിത്രം പറയണം. അത് നമ്മുടെ ഉത്തരവാദിത്തവും ചുമതലയുമാണ്. അങ്ങനെ നാം നമ്മുടെ സഹോദരന്മാരെ 'നമുക്കു ലഭിച്ച വിളിക്ക് യോഗ്യമായ ജീവിതം' (എഫേ 4:11) നയിക്കുവാന്‍ ഇടയാകണം.

എല്ലാ ക്രിസ്ത്യാനികളും രക്തസാക്ഷികള്‍ ആകണമോ ?ബൈബിള് എന്താണ് പറയുന്നത്?
തങ്ങളുടെ സാക്ഷ്യത്തിനായി ആത്യന്തിക വില കൊടുക്കുന്ന വിശ്വസ്ത വിശ്വാസികളെ ബൈബിള്‍ ആദരിക്കുന്നു. സ്‌തേഫാനോസ് മരിക്കുന്നതിനു മുന്പ് സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ലഭിച്ചു. സ്‌തെഫാനൊസിന്റെ വിശ്വസ്തസേവനത്തിനു ബഹുമതിയായി തനിക്കു വേണ്ടി കാത്തുനില്ക്കുന്നതുപോലെ, പിതാവിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നു (അപ്പോ 7:56). ഉപദ്രവിക്കപ്പെടുന്നവരുടെമേല്‍ യേശു അനുഗ്രഹം ചൊരിയും.അവന്റെ നാമം നിമിത്തം 'ആളുകള്‍ നിങ്ങളെ വഞ്ചിക്കുകയും നിങ്ങളെ ഉപദ്രവിക്കുകയും നിങ്ങള്‍ക്കെതിരായി സകലവിധ ദോഷങ്ങളും പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്' (മത്തായി 5:11). വേദപുസ്തകത്തിലെ തെളിവുകള്‍ അതാണ് സൂചിപ്പിക്കുന്നത്, ക്രിസ്തുവിനോടുള്ള അവരുടെ സാക്ഷ്യം നിമിത്തം കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ (മരണം വരെ) ദൈവദൃഷ്ടിയില്‍ അത് പ്രസാദകരമാണ്.

യേശു പറയുന്നു: 'തന്റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവന് അതിനെ കണ്ടെത്തും.'(മത്തായി 10:39), സ്വജീവന്‍ നഷ്ടപ്പെടുത്തുന്നതിന് ശ്രമിക്കുവാന്‍ അവന്‍ നമ്മോട് ആവശ്യപ്പെടുന്നില്ല; മറിച്ച്, അവന്റെ നിമിത്തം ജീവന്‍ നഷ്ടപ്പെടുത്തുവാന്‍ അവന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഓരോ രക്തസാക്ഷിയേയും നയിക്കുന്നത് ആ പ്രതീക്ഷയാണ്. രക്തസാക്ഷിയാകുവാന്‍ മാര്‍ഗ്ഗം തേടുന്നവര്‍ ദൈവ മഹത്വത്തിനായിട്ടല്ല, മറിച്ച് തങ്ങളുടെ മഹത്ത്വത്തിനായി ശ്രമിക്കുന്നത്. രക്തസാക്ഷിത്വത്തിന്റെ രക്തം മൂലമാണ് ക്രിസ്തീയ സഭ ഉരുവായത്. ദൈവനാമ മഹത്വവും സഭാ വളര്‍ച്ചയുമാണ് രക്തസാക്ഷിത്വത്തിലൂടെയുള്ള ദൈവിക ഉദ്ദേശം.
ക്രിസ്തീയ രക്തസാക്ഷത്വത്തിന്റെ ഇന്ത്യന്‍ ചരിത്രം ഇങ്ങനെ പറയപ്പെടുന്നു, ആദിമ കാലഘട്ടത്തില്‍ ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിനായി കൊല്ലപ്പെട്ടു. ഈ ക്രിസ്തീയ രക്തസാക്ഷികളുടെ ജീവിതം, കഷ്ടത, വിജയകരമായി മരണം വരിച്ച ചരിത്രവും വിവരിക്കുന്നു.
ആദ്യ രണ്ടു നൂറ്റാണ്ടുകള്‍ പീഡനത്തിന്റെയും രക്തസാക്ഷികളുടെയും കാലം എന്ന നിലയില്‍ ഓര്‍ക്കപ്പെടുന്നു.യോഹന്നാനും യൂദാസും ഒഴികെ യേശുവിന്റെ എല്ലാ ശിഷ്യന്മാരും രക്തസാക്ഷിയായി. തീര്‍ച്ചയായും തികച്ചും സമാധാനപരമായ ഒരു മരണം ദൈവം അവര്‍ക്കു നല്കി. അത് ഒരു ക്രിസ്ത്യാനിയുടെ മാനദണ്ഡമാണ്.ഇന്ത്യയില്‍ ആദ്യമായി കാലുകുത്തിയ അപ്പോസ്തലന്‍ തോമസാണെന്നാണ് അനുമാനിക്കപ്പെടുന്നത്. താന്‍ മദ്രാസിലുള്ള മൈലാപ്പൂരില്‍ വച്ച് ഒരു കുന്തത്താലുള്ള കുത്തുകൊണ്ട് മരിച്ചതായാണ് ചരിത്രംനമ്മെ പഠിപ്പിക്കുന്നത്. ദൈവസഹായം പിള്ള (1712- 1752), നീലകണ്ഠന്പിള്ള എന്ന അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. തന്റെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം അക്കാലത്ത് കൊട്ടാരത്തിലെ ബ്രാഹ്മണരായ മുഖ്യ പുരോഹിതര്‍ക്ക് വൈരാഗ്യമുണ്ടാക്കുകയും അവര്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. 1752 ലാണ് അദ്ദേഹം രക്തസാക്ഷിയായത്.

സാധു സുന്ദര്‍ സിങ് (1889 - 1929) ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയായപ്പോള്‍ കുടുംബക്കാര്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കി. സുവിശേഷവത്കരണത്തിനെതിരായ വലിയ വെല്ലുവിളികള്‍ കാരണം ടിബറ്റിലും നേപ്പാളിലും സുവിശേഷം അറിയിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 1929 ല് ടിബറ്റിലേക്കുള്ള തന്റെ അവസാനത്തെ യാത്രയില്‍ അദ്ദേഹം രക്തസാക്ഷിയായെന്നാണ് ചരിത്രം.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള ക്രസ്ത്യന്‍ രക്തസാക്ഷിത്വ ചരിത്രം:
1990 ല് മൂന്ന് പുതിയ കത്തോലിക്ക വിശ്വാസികള്‍ അസാമില്‍ വിദേശ മതം സ്വീകരിച്ചു എന്നതിനാല് രക്തസാക്ഷികളായി.

1994 ല്‍ സൗത്ത് ചോട്ടാനാഗപ്പൂര്‍ മേഖലയില്‍ മൂന്നു പുരോഹിതര്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും അവരുടെ പള്ളി ബോംബ് വച്ച് തകര്‍ക്കുകയും ചെയ്തു. 1995 ആദ്യമാണ് ദില്ലി, ഗാസിയാബാദ് അതിര്‍ത്തിക്കു സമീപം അഞ്ചു ഫ്രാന്‌സിസ്കന്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടത്.

1996 ഫെബ്രുവരിയില്‍ സിസ്റ്റര്‍ റാണി മരിയ പട്ടാപ്പകല്‍ 40 ലധികം തവണ കുത്തേറ്റു കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കപ്പെടുകയും ചെയ്തത്.1999 നവംബറില്‍ മതമൗലികവാദികളുടെ നേതൃത്വത്തില്‍ ഒരു വിദ്വേഷ പ്രചാരണത്തില്‍ ഫാ. അരുള്‍ ദാസ് എന്ന പുരോഹിതന്‍ രക്തസാക്ഷിയായി.

1999 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ക്രിസ്തീയ മിഷനറിയായ ഗ്രഹാം സ്റ്റുവാര്‍ട്ട് സ്‌റ്റെയിന്‍സ്,തന്റെ രണ്ടു മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവര്‍ക്കൊപ്പം മതമൗലികവാദികള്‍ ചുട്ടുകൊന്നു. ഏകദേശം 35 വര്‍ഷക്കാലമായി ഒഡിഷയിലെ ചില ദരിദ്ര ആദിവാസി വിഭാഗക്കാരുടെ ഇടയില്‍ അദ്ദേഹവും ഭാര്യയും കുടുംബമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

2016 ല്‍ ക്രിസ്തീയവിരുദ്ധ പീഡനത്തിനിരയായ ഭാരത് കി ബേട്ടി (എസ്തര്‍ ) പാസ്റ്റര്‍ യോഗന്‍ മരിയ, പാസ്റ്റര്‍. ചാമു പുര്‍ത്തി, പാസ്റ്റര്‍.ഗുരുമൂര്‍ത്തി മടി, പാസ്റ്റര്‍.ഡേവിഡ് ലഗുന്, പാസ്റ്റര്‍, അബേല്‍ പാടോദി എന്നിവര്‍ രക്തസാക്ഷികളുടെ നിരയില്‍ നക്ഷത്രങ്ങളായി പ്രകാശിക്കുന്നു ....
എല്ലാ സമൂഹത്തിലും എല്ലാത്തരത്തിലുള്ള അനീതിയും ആക്രമണങ്ങളും
അരങ്ങേറുമ്പോള്‍ നീതിമാന്റെ നിലവിളിക്ക് ആര്‍ ചെവി കൊടുക്കും?
ഇതിന്റെ മറ്റൊരു തെളിവാണല്ലോ ഇന്നലെയും പഞ്ചാബില്‍ നടന്ന കൊടും ക്രൂരത സുല്‍ത്താന്‍ മസ്സിയെ ക്രൂരമായി വെടിവെച്ച് കൊല്ലുകയായിരുന്നു

ക്രിസ്തീയ വിരോധികള്‍ നിമിത്തം ഈ ലോകത്തില്‍ നിന്നും മാറ്റപ്പെട്ടു ഇതും ഒരു ജൂലൈ 15 ..ഇനി ഇങ്ങനെ ഉണ്ടായാലും ക്രിസ്തു ഭക്തര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കും ..അവര്‍ കര്‍ത്താവിന്റെ നാളില്‍ ഇതിന്റെ പ്രതിഫലം നേടും . അല്പകലത്തേക്കുള്ള ഭൗമ ശരീരത്തെ നശിപ്പിക്കാന്‍ മാത്രമേ ലോക ശക്തികള്‍ക്ക് കഴികയുള്ളൂ. ഒരു തേജസ്സിന്റെ ശരീരം പ്രാപിച്ച് വീണ്ടെടുപ്പുകാരനായ പ്രിയനൊപ്പം അനന്തകാലം വാഴുവാന്‍ ക്ഷണിക്കപ്പെട്ട ഭക്തര്‍ ഭയപ്പെടരുത്. ഭാരതം രക്ത സാക്ഷി ദിനം ആചരിക്കുമ്പോള്‍ ഓര്‍ക്കുക ഭാരതത്തെ നേടാനായി ഒരുങ്ങുക ..കര്‍ത്തവ്യം മറക്കുന്ന ക്രിസ്തു ഭടനായിട്ടല്ല മറിച്ചു..യേശുവിന്റെ രക്തത്തോളം എത്തില്ല എങ്കിലും ഓരോരുത്തരുടെയും നഷ്ടപെട്ട രക്തം കൊണ്ട് ഭാരത്തെ നേടാന്‍ കഴിയും ..ജൂലൈ 22 എത്തും മുന്‍പേ മറ്റൊരാള്‍ കൂടി തേജസിന്റെ വാടാത്ത കീരീടം നേടാന്‍ യാത്രയായി

ഭാരതത്തിനായി ഉണരൂ ..പ്രാര്‍ത്ഥിക്കു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code