Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചുകപ്പു നിറം (സിജു പോള്‍)

Picture

On circle of life and how color red shows up as a witness to major phases of life. In the mood of lullaby with a pinch of reality.


സൂര്യനതോ കിഴക്കുണരേ, മാനം പൂണ്ടതു ചുകപ്പു നിറം
സായാഹ്ന ചക്രവാളം, സന്ധ്യാ സമയം ചുകപ്പു നിറം

പിഞ്ചു കുഞ്ഞായി നീ പിറന്ന നേരം
പിന്നെ വളരുമ്പോള്‍, കുതിക്കുമ്പോള്‍, കയര്‍ക്കുമ്പോള്‍, നീ വിയര്‍ക്കുമ്പോള്‍
നിന്‍ സിരകളിലോ, ചുകപ്പു നിറം

വായനശാലയോ, വിദ്യാലയമോ
കോവിലതോ നിന്‍ വീടോ, നിന്‍ സങ്കേതം എവിടെയും
ഓടുകള്‍ മേഞ്ഞത്, ചുകപ്പു നിറം

സംഘടന പിന്നെ സമരങ്ങളോ
പാവങ്ങള്‍ക്കായി വിപ്ലവമോ, മുഷ്ടികളോ, പ്രഖ്യാപനമോ
നിന്‍ വ്യക്തിത്വം, ചുകപ്പു നിറം

തോഴിയതോ നിന്‍ വേളിയതോ
ചെമ്പരത്തിയും, കുങ്കുമവും, പനിനീര്‍പ്പൂവും, തെച്ചിയതും
നീ പ്രണയിക്കും, ചുകപ്പു നിറം

ആളിക്കത്തും ജ്വാലയിലും
പ്രളയം വന്നൊരു പുഴയതിലും, നീ കാണും നീ പകക്കും
നീ വെറുക്കും, ഈ ചുകപ്പു നിറം

മുത്തശന്‍, മുത്തശി
ഗുരുജനവും, നിന്‍ നായകരും, മാതൃ പിതാക്കളും മായുമ്പോള്‍
നിന്‍ നയനങ്ങള്‍, ചുകപ്പു നിറം

ക്ഷീണിതനായ്, നീ ആതുരനായ്
ഓര്‍മ്മകള്‍ കുറയും പരാശ്രയിയായ്, ഏകനായി ഒരു ദിനം എത്തുന്ന
ആറടി മണ്ണിനും, ചുകപ്പു നിറം

കേട്ടു കൊള്‍ക നീ അറിഞ്ഞു കൊള്‍ക, ജീവിതമേ ചുകപ്പു നിറം
സൂര്യനതോ കിഴക്കുണരേ മാനം പൂണ്ടതു ചുകപ്പു നിറം
സായാഹ്ന ചക്രവാളം, സന്ധ്യാ സമയം ചുകപ്പു നിറം
ജീവിതം പൂര്‍ണ്ണം, ഈചുകപ്പു നിറം.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code