Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അടുത്തവര്‍ഷം 2018 മുതല്‍ ജര്‍മനിയില്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ അടുത്തവര്‍ഷം, 2018 മുതല്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികള്‍ വരുന്നു. 125 വര്‍ഷത്തെ പഴക്കമുള്ള ജര്‍മനിയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായബോഷും, ലോകത്തെ അതിബ|ഹത്തായ ജര്‍മന്‍ ഓട്ടോമൊബൈല്‍ കമ്പനി മെഴ്‌സീഡസ് ബെന്‍സ്
കമ്പനിയും ഒന്നിച്ച് ചേര്‍ന്നാണ് ഈ ഡ്രൈവറില്ലാത്ത ടാക്‌സി വികസിപ്പിച്ചെടുക്കുന്നത്.

ഡ്രൈവറില്ലാത്ത ഈ ടാക്‌സിയുടെ ടെക്‌നോളജി ഏതാണ്ട് പൂര്‍ത്തിയായതായി എന്ന് ബോഷ് കമ്പനിയും, മെഴ്‌സീഡസ് ബെന്‍സ് കാര്‍ വിഭാഗവും സ്ഥിരീകരിച്ചു.

അടുത്തവര്‍ഷം 2018 ല്‍ ആരംഭിക്കുന്ന ഈ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികളുടെ ആദ്യത്തെ കുറെ
മാസങ്ങളില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു ഡ്രൈവറെയും കസ്റ്റമര്‍ക്ക് നല്‍കും.

അതുപോലെ ഈ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികളുടെ കൂലി ഇപ്പോഴത്തെ ടാക്‌സികളെ
അപേക്ഷിച്ച് വളരെ കുറവായിരിക്കും. അങ്ങനെ കുറഞ്ഞ ചിലവില്‍ ടാക്‌സി യാത്ര ജര്‍മനിയില്‍
സാധ്യമാക്കുമെന്ന് ബോഷ് കമ്പനിയും, മെഴ്‌സീഡസ് ബെന്‍സ് കാര്‍ വിഭാഗവും പറയുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code