Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മയുടെ സന്നിധിയിലെത്തുന്ന മക്കളെ സ്വീകരിക്കാന്‍ ’വീട്ടുകാരായി’ ഏഴു കുടുംബങ്ങള്‍; സഡ്ബറിയിലെ പ്രസുദേന്തി കുടുംബങ്ങള്‍ക്ക് ഇത് അനുഗ്രഹനിമിഷങ്ങള്‍

വാല്‍സിംഹാം: സഡ്ബറിയിലെ ഏഴു ക്രൈസ്തവകുടുംബങ്ങള്‍ ഈവര്‍ഷം അതിരറ്റ സന്തോഷത്തിലാണ്. ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാളിന് പ്രസുദേന്തിമാരാകുന്നതും ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷണത്തില്‍ പരി. വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപമെടുക്കാനുമുള്ള അപൂര്‍വഭാഗ്യം കൈവന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണവര്‍. പത്തുവര്‍ഷമായി ഈസ്റ്റ് ആംഗ്ലീയ രുപതയിലെ സീറോ മലബാര്‍ ചാപ്ലിയന്‍സിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഈ വലിയ തീര്‍ഥാടനം ഈ വര്‍ഷം മുതല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏറ്റെടുത്തു നടത്തുന്ന ആദ്യവര്‍ഷത്തില്‍ തന്നെ ഇവര്‍ പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന ഈശോയുടെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തികയാതെ വന്നതിനു പരിഹാരം കാണാന്‍ മുന്‍കൈയെടുത്തത് ആ ഭവനത്തിലുണ്ടായിരുന്ന പരി. കന്യകാമാതാവാണ്. മാതാവ് അവിടെ ഉണ്ടായിരുന്ന പരിചാരകരോടു പറഞ്ഞു: ’അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍’ ഈശോയുടെ നിര്‍ദേശപ്രകാരം കല്‍ഭരണികളില്‍ വെള്ളം കോരി നിറച്ചതും ആദ്യ അത്ഭുതം ഏറ്റവും അടുത്തുനിന്നു കണ്ടതും മാതാവിന്റെയും ഈശോയുടെയും നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ച പരിചാരകരായിരുന്നു. വാല്‍സിംഹാം തിരുനാളില്‍ മാതാവിന്റെ സ്വന്തം പരിചാരകരും വീട്ടുകാരുമായി നില്‍ക്കുന്ന ഈ ഏഴു കുടുംബങ്ങള്‍ക്കും ഇതു അപൂര്‍വ സന്തോഷത്തിന്റെ അവസരമാണ്. വികാരി റവ. ഫാ. ടെറിന്‍ മുള്ളക്കരയ്‌ക്കൊപ്പം മണ്ണംപുറത്ത് ബിബിന്‍ ആഗസ്തി, മാന്തുരുത്തില്‍ ബോബി ചെറിയാന്‍, പൂവത്തിങ്കല്‍ ടോണി ജോര്‍ജ്, തൊട്ടിയില്‍ സാബു ജോസഫ്, അറക്കക്കുടിയേല്‍ ഷാജു വര്‍ഗീസ്, വഴുതനപ്പള്ളി പ്രദോഷ്, നാഞ്ചിറ മാത്യു ജോസി വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹപ്രദമാക്കാന്‍ സഡ്ബറിയിലെ ഈ ഏഴു പ്രസുദേന്തി കുടുംബങ്ങളും കമ്മിറ്റിയംഗങ്ങളും ഫാ. ടെറിന്‍ മുള്ളക്കരയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിത്തലിനൊപ്പം കഴിഞ്ഞദിവസം ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച് ആത്മീയമായ ഒരുക്കം നടത്തി. ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെത്തിച്ചേരുന്ന എല്ലാ മാതൃഭക്തര്‍ക്കും പരി. മാതാവിന്റെ മാധ്യസ്ഥ്യം വഴി നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കാനിടയാകട്ടെയെന്നും മാതൃഭക്തി വഴി ഈ രാജ്യം ഈശോയിലേക്ക് തിരിയാന്‍ ഇടയാകട്ടെയെന്നും ഈസ്റ്റ് ആംഗ്ലീയ സീറോ മലബാര്‍ ചാപ്ലയിനും വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code