Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡേ കെയറില്‍ കുഞ്ഞിന് മര്‍ദ്ദനം: ഉടമ അറസ്റ്റില്‍

Picture


കൊച്ചി : ഡേ കെയറില്‍ ഒന്നര വയസ്സുകാരനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്ഥാപനമുടമയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പ്രശാന്തി ലെയിനിലെ ‘കളിവീട്’ എന്ന സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പാലാരിവട്ടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടിച്ചു. പത്തനംതിട്ട സ്വദേശിയും ആലുവയില്‍ താമസക്കാരിയുമായ ഡേ കെയര്‍ ഉടമ മിനി മാത്യു (49) ആണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച നടന്ന മര്‍ദനം ഇന്നലെയാണു പുറത്തുവന്നത്. സ്ഥാപനത്തില്‍നിന്നു പുറത്താക്കപ്പെട്ട ആയ പകര്‍ത്തിയ ദൃശ്യം കുട്ടിയുടെ മാതാപിതാക്കള്‍ക്കു കൈമാറുകയായിരുന്നു. ജ്യൂസ് എടുത്തതിനു കുട്ടിയെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും കൈ വെട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണു ദൃശ്യത്തിലുള്ളത്. മറ്റു കുട്ടികളുടെ മുന്‍പില്‍ വച്ചായിരുന്നു മര്‍ദനം.

ബാലപീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നിവയ്ക്ക് ബാലനീതി നിയമപ്രകാരവും ഐപിസി (323) പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ്. ദൃശ്യം പുറത്തുവന്നതിനു ശേഷം ഇന്നലെ രാവിലെ സ്ഥാപനത്തിലെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ മിനി മാത്യുവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞു പൊലീസും മേയര്‍ സൗമിനി ജെയിനും ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നിരിഷ് ആന്റണിയും സ്ഥാപനത്തിലെത്തി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിലും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുമാണു കേസെടുത്തതെന്ന് എസ്‌ഐ ബേസില്‍ തോമസ് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code