Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വര്‍ഗീയ ദാനങ്ങള്‍ പകര്‍ന്നു നല്‍കി ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക

Picture

ന്യൂയോര്‍ക്ക്: വിശ്വാസ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ കൗദാശിക ജീ വിതത്തിലേക്ക് ചുവടു വച്ചതിന്റെ വിശുദ്ധ നിമിഷങ്ങള്‍ക്കാണ് ന്യൂയോര്‍ക്ക് ഓള്‍ഡ് ബെ ത്ത്‌പേജിലുളള സെന്റ്‌മേരീസ് സീറോ മലബാള്‍ ഇടവക മെയ് 20 ന് സാക്ഷ്യം വഹിച്ചത്. സീറോ മലബാര്‍ പാരമ്പര്യത്തില്‍ പിറന്നു വളര്‍ന്ന് സഭയുടെ ഭാവി സാക്ഷ്യമാവുന്ന 21 കുട്ടികളാണ് അന്നേ ദിവസം ചിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടില്‍ നിന്നും ആദ്യ കുര്‍ബാന, സ്്‌ഥൈര്യലേപന കൂദാശകള്‍ ഉള്‍ക്കൊണ്ട ത്. പത്ത് കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. എട്ടുപേര്‍ ആദ്യ കുര്‍ബാനയും സ്‌ഥൈര്യ ലേപനവും. മൂന്നുപേര്‍ക്ക് സ്‌ഥൈര്യലേപനം.

ഈശോ മിശിഹായുടെ മൂന്ന് സ്വര്‍ഗീയ ദാനങ്ങളാണ് ഇന്ന് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന തെന്ന് മാര്‍ ആലപ്പാട്ട് കുട്ടികളെ ഉദ്‌േബാധിപ്പിച്ചു. വിശുദ്ധ കുര്‍ബാന, പരിശുദ്ധാത്മാവ്, മാതാവ് എന്നിവയാണ് ആ ദാനങ്ങള്‍.

ഇതില്‍ ആദ്യത്തെ ദാനമാണ് വിശുദ്ധ കുര്‍ബാന. സക്കേവൂസിന് ദ്രവ്യാഗ്രഹത്തില്‍ നി ന്നും മോചനം നല്‍കി ആത്മീയ സൗഖ്യത്തിലേക്കുയര്‍ത്തുകയും അവന്റെ ഹൃദയത്തിലെ ത്തുകയും ചെയ്ത അനുഭവവുമായി ഇതിനെ താരതമ്യപ്പെടുത്താം. ഈശോ നിങ്ങളുടെ ഹൃദയത്തിലെത്തിയ വിശുദ്ധമായ അനുഭവമാണ് ഇന്ന് അറിയുന്നത്.

സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനയിലിരുന്ന പരിശുദ്ധ മാതാവിനും അപ്പസ്‌തോ ലര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കി ശക്തിപ്പെടുത്തിയതായിരുന്നു ഈശോയുടെ രണ്ടാ മത്തെ ദാനം. ഹൃദയ വിശുദ്ധിയുളള സാധാരണ മനുഷ്യരിലേക്ക് പരിശുദ്ധാത്മാവ് എഴു ന്നളളി വരുമ്പോള്‍ ദൈവവചനം പ്രഘോഷിക്കാന്‍ അവന് അസാമാന്യമായ മാനസിക ധൈര്യമാണ് പരിശുദ്ധാത്മാവ് നല്‍കുന്നത്.

നമ്മുടെ സംരക്ഷകയായ പരിശുദ്ധ അമ്മ തന്നെയാണ് ഈശോയുടെ മൂന്നാമത്തെ ദാ നം. കുഞ്ഞുനാളില്‍ ചെറു തലോടലുകളിലൂടെ കുഞ്ഞുങ്ങളില്‍ വിശ്വാസ തീക്ഷ്ണത വ ളര്‍ത്താന്‍ പരിശുദ്ധ അമ്മയുടെ മാതൃകയും സംരക്ഷണവും മാതാപിതാക്കള്‍ക്ക് ഉണ്ടാക ട്ടെയെന്നും മാര്‍ ആലപ്പാട്ട് ആശംസിച്ചു.

വികാരി ജോണ്‍ മേലേപ്പുറം, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. റോയി ചെങ്ങളന്‍, ഫാ. പോള്‍ പുലിക്കാട്ടില്‍, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. ജേക്കബ് ചീരംവേലി എന്നി വര്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മികളായി.

പരിശുദ്ധ അമ്മക്ക് തിരിതെളിയിച്ചാണ് കുഞ്ഞുങ്ങള്‍ കൂദാശ സ്വീകരണത്തിന് ഒരുങ്ങി യത്. റിലിജിയസ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ ബെറ്റി മേനാട്ടൂര്‍, പ്രിപ്പറേഷന്‍ അധ്യാപക രായ ലിസി കൊച്ചുപുരക്കല്‍, ലാലി മാഞ്ചേരി, ഷാരോണ്‍ ജോസഫ് എന്നിവര്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിനൊപ്പം കൂദാശാ സ്വീകരണത്തിനായ കുഞ്ഞുങ്ങളെ ബിഷപ്പിന് മുന്നിലേക്ക് ആനയിച്ചു. സ്്‌ഥൈര്യലേപന തൈലം ബിഷപ്പു തന്നെയാണ് ഓരോരുത്തര്‍ ക്കും ചാര്‍ത്തിയത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനക്കിടെ ആദ്യ കുര്‍ബാനയും നല്‍കി. സ് ഥൈര്യലേപനം സ്വീകരിച്ച പേള്‍ റോബിന്‍സണ്‍ നന്ദി പ്രകടനം നടത്തി. ഇംഗ്ലീഷിലും മ ലയാളത്തിലുമായി ഗാനങ്ങളും കുട്ടികള്‍ ആലപിച്ചു.

വികരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ ചുമതലയില്‍ റിലിജിയസ് എജ്യൂക്കേഷന്‍ ഡയ റക്ടര്‍ ബെറ്റി മേനാട്ടൂര്‍, റിലിജിയസ് എജ്യൂക്കേഷന്‍ രജിസ്ട്രാര്‍ ബോബന്‍ തോട്ടം എന്നിവരാണ് ചടങ്ങുകള്‍ ഏകോപിപ്പിച്ചത്. അധ്യാപകരായ ലിസി കൊച്ചുപുരക്കല്‍, ലാലി മാ ഞ്ചേരി, ഷാരോണ്‍ ജോസഫ്, ലയ്‌സി ജോര്‍ജ്, മിനിമോള്‍ ബെന്നി, ജെസ്‌ലിന്‍ ജയിംസ്, സെസില്‍ കാക്കനാട്ട്, ട്രസ്റ്റിമാരായ ജയിംസ് തോമസ്, വിന്‍സന്റ്‌വാതപ്പളളില്‍, ജേക്കബ് മടക്കോട്, ബിജു പുതുശേരി എന്നിവര്‍ മികച്ച സഹകരണം നല്‍കി. ജോര്‍ജ് നമ്പ്യാപറമ്പി ല്‍ ലിറ്റര്‍ജിയുടെയും മേരിക്കുട്ടി മൈക്കിള്‍ ക്വയറിന്റെയും ചുമതല വഹിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code