Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമാ സഭ മെയ് 28-ന് ദിവ്യസംഗീത ദിനമായി ആചരിക്കുന്നു   - പി. പി. ചെറിയാന്‍

Picture

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ് 28 ഞായര്‍ ദിവ്യ സംഗീത ദിനമായി ആചരിക്കുന്നു.ഗായക സംഘടകളുടെ സമര്‍പ്പിത ശുശ്രൂഷകളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിനും, സംഘാംഗങ്ങളുടെ പുനഃ പ്രതിഷ്ടക്കുമായാണ് ഈ ദിനം വേര്‍തിരിച്ചിരിക്കുന്നത്.

കാലം ചെയ്ത അഭിവന്ദ്. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപോലീത്തായുടെ ദീര്‍ഘ വീക്ഷണത്തിന്റേയും, പരിശ്രമത്തിന്റേയും ഫലമായി, 1969 ലാണ് ഡിപ്പാര്‍ട്ട്മന്റ് ഓഫ് സെക്രഡ് മ്യൂസിക് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം രൂപീകൃതമായത്.നവീകരണ സഭയില്‍ ആരാധനാ സംഗീതം ദൈവ ശാസ്ത്ര പരമായും, സംഗീത പരമായും കൂടുതല്‍ ക്രമാകൃതമായി ചിട്ടപ്പെടുത്തുന്നതിനും, ഉപയോഗത്തില്‍ കൊണ്ട്ുവരുന്നതിനും ഇതു മൂലം സാധ്യമായി തീര്‍ന്നു.

നവീകരണ സഭയില്‍ ആരാധനാ സംഗീതം ദൈവ ശാസ്ത്രപരമായും, സംഗീത പരമായും കൂടുതല്‍ ക്രമീകൃതമായി ചിട്ടപ്പെടുത്തുന്നതിനും, ഉപയോഗത്തില്‍ കൊണ്ടുവരുന്നതിനും ഇത് മൂല്യം സാധ്യമായി തീര്‍ന്നു.സാധു കൊച്ചു കുഞ്ഞ് ഉപദേശി, വിദ്വാന്‍ കുട്ടി, മൊഗെ വത്സലം തുടങ്ങിയ അനേകം ഭക്തന്മാരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും സ്പുടം ചെയ്തെടുത്ത ഗാനങ്ങള്‍ ആരാധനയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ഇടവകയിലെ ഗായക സംഘങ്ങള്‍ സി എം സിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ് അല്ലാത്ത സംഘടനകളടെ പ്രതിനിധിക്ക് കൈസ്ഥാന സമിതിയില്‍ പ്രാതിനിധ്യം അനുവദനീയമല്ല. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണ ഘടനാപ്രകാരം ശബ്ദപരിശോധന നടത്തേണ്ടതാണ്. സ്ക്കയ്പ്, വാട്സപ് തുടങ്ങിയ ആധുനിക സോഷ്യല്‍ ദൃശ്യ മാധ്യമങ്ങലിലൂടെ ശബ്ദ പരിശോധന നടത്തുന്നതിന് സി എം സിയുടെ അംഗീകാരമില്ല.നമ്മുടെ ജീവിതം ദൈവ മുമ്പാകെ ശുദ്ധ സംഗീതമായി തീരുവാന്‍ നമ്മുടെ ആലോചനയും, ആരാധനയും മുഖാന്തിരമായി തീരട്ടെ എന്ന മെത്രാ പോലീത്താ ആശംസിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code