Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോട്ടയം സിഎംഎസ് കോളജ് അലുമിനി അസോസിയേഷന്‍ ചിക്കാഗോ സമ്മേളനം

Picture

ചിക്കാഗോ: ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനവും ദ്വിശതാബ്ദി ഒത്തുചേരലും ഏപ്രില്‍ ഇരുപത്തി ഒന്‍പതിന് രാവിലെ 9 മണിക്ക് സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഓഡിറ്റോറയത്തില്‍ (7800 ലയണ്‍സ് മോര്‍റ്റന്‍ഗ്രൂവ്, ഇലിനോയ്‌സ് 60016.) വച്ച് നടത്തപ്പെടുന്നതാണ്.

ഗ്ലോബല്‍ അലുമിനി അസോസിയേഷന്‍ പ്രസിഡന്റും, സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ സി. എ. ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ ദ്വിശതാബ്ദി സന്ദേശം നല്‍കുന്നതുമാണ്.

ഇലിനോയ്‌സ് സംസ്ഥാനത്തുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക് : റോയി സാം ഡാനിയേല്‍: 267 216 6283, ജോയി ചെമ്മാച്ഛല്‍: 312 560 1600, പീറ്റര്‍ കുളങ്ങര: 847 951 4476, എബിജോസഫ്: 331 202 5013, ജോയി നെടിയകാലായില്‍: 847 910 1068, ഏബ്രഹാം ജോസഫ്(അബൂജീ): 847 302 1350.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code