പ്രവാസി ചാനലിന്റെ "ദുരഗോപുരങ്ങള്‍ക്കു' വേണ്ടി ജോസഫ് പാലക്കലച്ചനെ കാണാന്‍ ക്യൂന്‍സിലെ മാസ് പെത്തിലേക്ക് കാറോടിക്കുമ്പോള്‍ മനസ്സിലെ ചിന്തകള്‍ അതായിരുന്നു .ഭാഷകളുടെ മരണം ഒരു പുതിയ പ്രതിഭാസമല്ല .പക്ഷെ യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ , ബൈബിള്‍ ആദ്യം എഴുതിയ ഭാഷ ,അങ്ങിനെ പല പ്രത്യേകതകളാണ് അരാമിക് ഭാഷക്കുള്ളത് .അത് മരിക്കാതിരിക്കാന്‍ ,ഒരൊറ്റയാന്‍ പട്ടാളം നയിക്കുന്ന ഫാ .ജോസഫ് പാലക്കലച്ചന്‍ ,ചിരകാലസുഹൃത്തായതിനാല്‍
അദ്ദേഹത്തിന്റെ ഭാഷാ പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെ കേട്ടിരുന്നു .
പ്രവാസി ചാനലില്‍ 'ദൂരഗോപുരങ്ങള്‍' പരിപാടി ഏപ്രില്‍ മാസം 19 നു ബുധനാഴ്ച വൈകിട്ട് 8 മണിക്കും 21 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കും 22,23 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിക്കും വൈകിട്ട് 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നതാണ്.
സി .എം .ഐ .സഭ സ്ഥാപിച്ച പാലക്കല്‍ തോമ മല്‍പ്പാന്റെ കുടുംബത്തിലെ ഇളം തലമുറക്കാരന്‍ .പള്ളി കുര്‍ബ്ബാനകളിലെ , ശിശ്രുഷകനായി തുടങ്ങി ,അമേരിക്കയിലെത്തി സംഗീതത്തില്‍ പി .എച്ച്.ഡി .വരെ കരസ്ഥമാക്കിയ സര്‍ഗ്ഗധനനായ പാട്ടുകാരന്‍ ഒരു തപസ്വിയെപോലെ വിനയാന്വിതന്‍ .
ഇന്ന് അരാമിക് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏക ഗ്രാമം സിറിയയിലെ " മല്ലുലാ " മാത്രമാണ്. അടുത്തിടെ ഉണ്ടായ ബോബാക്രമണത്തില്‍ ആ ഗ്രാമത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നടിഞ്ഞു .അരാമിക് ഭാഷയുടെ ഒരു വകഭേദം മാത്രമാണ് സുറിയാനി അഥവാ സിറിയക് . 1962 വരെ സുറിയാനി ഭാഷയിലായിരുന്നു വേദപഠനവും , കുര്‍ബ്ബാനയും ,സാഹിത്യവും എല്ലാം .പക്ഷെ കാലക്രമേണ കുര്‍ബ്ബാന കൂടുതല്‍ ജനകിയമാക്കിയപ്പോള്‍ അത് കേരളത്തില്‍ മലയാളീകരിക്കേണ്ടി വന്നു .
ഹിന്ദുസ്ഥാനി സംഗിതം പഠിക്കാന്‍ ബറോഡയില്‍ എത്തിയ അച്ചനോട് അന്നത്തെ പ്രൊഫസറായിരുന്നു എന്‍ .ഡി പട്‌വര്‍ധന്‍ പറഞ്ഞു ' നിങ്ങള്‍ എന്ത് ചെയ്താലും തരക്കേടില്ല .അത് മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കണം ," അങ്ങിനെ മാത്രമേ നിങ്ങള്‍ക്ക് ഈ ഭൂമിയിലെ ജീവിതത്തില്‍ എന്തെങ്കിലും ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിയുള്ളു ആ വാക്കുകള്‍ മനസ്സില്‍ തട്ടിയ അച്ചന്‍ അങ്ങിനെയാണ് മരിച്ചുകൊണ്ടിരിക്കുന്ന അരാമിക് ഭാഷയുടെ വക്താവായത്.
ആബേലച്ചന്റെ മരണശേഷം ,കലാഭവന്റെ അമരക്കാരനാകാന്‍ ക്ഷണം കിട്ടിയ പാലക്കലച്ചന്‍ ,അത് നിഷേധിച്ചത് പോലും ,തന്റെ ജീവിത ദൗത്യത്തില്‍നിന്നും പിന്മാറാതിരിക്കാനാണ് ."ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ "യുടെ സ്ഥാപകനും , ചെയര്മാനുമാണ് പാലക്കലച്ചന്‍ .കൃസ്ത്യന്‍ ഇന്ത്യയുടെ സംഗീത സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ പല സി .ഡി കളും,ഡി .വി ഡി കളും ഇറക്കിയിട്ടുണ്ട് .മാത്രമല്ല " ഠവല രൃമറഹല ീള രവൃശേെശമിശ്യേ ശി ീൌവേ അശെമ " എന്ന ഡോക്യൂമെന്ററിക്ക് രൂപം നല്‍കിയതും അദ്ദേഹമാണ് .
" Nunsense " എന്ന ബ്രോഡ്‌വേ ഷോ ക്കുവേണ്ടി അച്ചന്‍ പാടിയിട്ടുണ്ട്. അരാമിക് ഭാഷയില്‍ മുഴുവന്‍ കുര്‍ബ്ബാന എഴുതി ഉണ്ടാക്കിയ ശേഷം വാഷിംഗ്ട്ടനില്‍ കര്‍ദിനാളിന്റെ മുമ്പില്‍ അതവതരിപ്പിക്കാന്‍ അച്ചന് കഴിഞ്ഞു . ക്യൂന്‍സ് പബ്ലിക് ടെലിവിഷനുവേണ്ടി ലുയിസ് ഗാസ്പാരോ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി .സി .എന്‍ . എന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ ചെയ്തിരുന്നു .
"നാദോപാസന " എന്ന സംഗീത സാംസ്കാരിക സംഘടനക്ക് രൂപം നല്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ,തൊടുപുഴ കേന്ദ്രമായ ആ പ്രസ്ഥാനത്തിലൂടെ ഒരുപാട് കലാകാരന്മാര്‍ വളര്‍ന്നുവരാന്‍ ഇടയായി .1979 ല്‍ ക്രിസ്ത്യന്‍ ഭജന്‍സ് ന്റെ എല്‍ .പി .റെക്കോര്‍ഡ് ഇറക്കാന്‍ കഴിഞ്ഞു . കലാഭവനില്‍ വളരെക്കാലം " ഡീന്‍ ഓഫ് സ്റ്റഡീസ് " ആയി സേവനം അനുഷ്ഠിക്കാനും സാധിച്ചു .
അരാമിക് ഭാഷ നിലനിര്‍ത്താനുള്ള അച്ചന്റെ ശ്രമത്തിനു വിലങ്ങു തടിയായി നില്‍ക്കുന്നത് സാമ്പത്തികമായ പ്രശനങ്ങളാണ് . സത്യത്തില്‍ കൃസ്തുവിന്റെ പേരില്‍ ഉപജീവനം കഴിക്കുന്ന ഒരുപാടുപേര്‍ ഈ കുടിയേറ്റ മണ്ണിലുണ്ട് . അവരുടെ ഒരു ധാര്‍മിക ഉത്തരവാദിത്വമാണ് അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈത്താങ്ങാകേണ്ടത് . അച്ചന്‍ ഇതുവരെ എന്ത് ചെയ്തുവെന്നും ,ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും വെബ്‌സൈറ്റിയില്‍ നിന്നും അറിയാവുന്നതാണ് . മാത്രമല്ല 646 256 2031 എന്ന സെല്‍ നമ്പറില്‍ അദ്ദേഹത്തെ നേരിട്ട് വിളിക്കാവുന്നതാണ് .അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി ചാനലിന്റെ ഭാവുകങ്ങള്‍ .
പ്രവാസി ചാനലില്‍ 'ദൂരഗോപുരങ്ങള്‍' പരിപാടി ഏപ്രില്‍ മാസം 19 നു ബുധനാഴ്ച വൈകിട്ട് 8 മണിക്കും 21 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കും 22,23 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിക്കും വൈകിട്ട് 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നതാണ്.
Comments