Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉപദേശങ്ങള്‍ തയ്യാര്‍ (ചേറുശ്ശേരി അനിയന്‍ വാര്യര്‍ )

Picture

വില്പനയ്ക്ക്

പണ്ടു പണ്ടൊരു കാലത്ത്
എങ്ങാണ്ടേതോ രാജ്യത്ത്
പേരില്ലാത്തൊരു ദേശത്ത്
പ്രായംചെന്നൊരു കാരണവര്‍
ദേശം മുഴുവന്‍ കാല്‍ക്കീഴില്‍
ആണെന്നുള്ളൊരു ഭാവത്തില്‍
ഉപദേശങ്ങള്‍ ... കല്പനകള്‍
വാരിക്കോരി കൊടുക്കുന്നു !

കാലം മാറി ... കഥ മാറി
കലികാലത്തിന്‍ നവയുഗമായ്
കലികാലത്തിന്‍ മൂര്‍ദ്ധന്യെ
കോലംമാറിയതറിയാതെ
പിന്നേം പിന്നേം കല്പനകള്‍
ഉപദേശത്തിന്‍ രൂപത്തില്‍
ഉപദേശിയുടെ ' ഉപരൂപന്‍ '
ഉപദേശത്തിന്‍ 'തിരുവചനം'
ഉലകം മുഴുവനുതിര്‍ക്കുന്നു ! !
ശ്രദ്ധിച്ചീടാന്‍ ശ്രോതാക്കള്‍
കേള്‍ക്കാനായി ഇല്ലേലും
വചനാഹ്വാനം തുടരുന്നു ! ! !

സൌജന്യം

തിരിച്ചറിവിന്‍റെ നാളുകളില്‍
ജ്ഞാനമുദിച്ച ഈ ബുദ്ധന്‍
ലോകം മുഴുവന്‍ ചുറ്റീട്ട്
മുന്‍കാലങ്ങള്‍ ഓര്‍ത്തോണ്ട്
ഉപദേശത്തിന്‍ വേണ്ടായ്മ
വാരിക്കോരി കൊടുക്കുന്നു
കാശില്ലാതെ കൊടുക്കുന്നു !!!

മറുവശം

പൈസവാങ്ങിമുങ്ങുന്ന
വീരന്മാരെ മാറ്റിയാലും
സഹതാപത്തിന്‍ പൂക്കളുമായ്
ആരാധികമാര്‍ ഉണ്ടേറെ .
കാശുംവേണ്ട , പാര്‍ട്ടീംവേണ്ട
ഞങ്ങള്‍ക്കങ്ങു മഹാധന്യന്‍ .
പല്ലുകൊഴിഞ്ഞു എന്നാലും
ഇന്നും നീയൊരു പുലിതന്നെ
അങ്ങേക്കെന്നും കൂട്ടായി
ഈ ആരാധികമാര്‍ ഉണ്ടല്ലോ

എന്നിട്ടും

കാലംമാറി ... കഥമാറി
കലികാലത്തിന്‍ കോലങ്ങള്‍
കലിതുള്ളുന്നൊരു നേരത്തും
കാലംമാറിയതറിയാതെ
പിന്നേം പിന്നേം കല്പനകള്‍
ഉപദേശത്തിന്‍ രൂപത്തില്‍
ഉപദേശിതന്‍ തിരുപുത്രന്‍
ഉലകംമുഴുവനുരയ്ക്കുന്നു !

കട്ടില്‍ക്കാലിന്നുപരിതലെ
കൈയും കാലുമനക്കാതെ
കോലംകെട്ടുകിടന്നാലും
ഉപദേശിതന്‍ ഉപരൂപന്‍
ഉലകം മുഴുവന്‍ ഉറയുന്നു

ഉലകത്തിന്‍റെ വിസ്താരം
ഉറഞ്ഞുവരുന്ന നേരത്ത്
ഉദരത്തിന്‍റെ അതിരുകളോ
ഉറതുള്ളുന്നത് കണ്ടില്ലേ ?

തിരുവചനത്തില്‍ തിരുമണ്ടന്‍
തിരുനാമത്തിന്‍ തിരുവാക്യം
തീരാത്തോരായുതിര്‍ക്കുമ്പോള്‍
തിരുവക്ഷസ്സില്‍ തിരുമുറിവ് !!!!!


സി. എസ്. എസ്. വാരിയര്‍ : അല്ലാതാര് ?



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code