Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആഭ്യന്തരവിലയിടിച്ചുള്ള റബര്‍ കയറ്റുമതികൊണ്ട് കര്‍ഷകന് നേട്ടമുണ്ടായില്ല: ഇന്‍ഫാം

Picture

കോട്ടയം: കഴിഞ്ഞ മാസങ്ങളില്‍ റബറിന്റെ കയറ്റുമതി കുത്തനെ ഉയര്‍ന്നുവെന്നും ഉല്പാദനം വര്‍ദ്ധിച്ചുവെന്നുമുള്ള റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വിചിത്രമാണെന്നും രാജ്യാന്തരമാര്‍ക്കറ്റിനേക്കാള്‍ കിലോഗ്രാമിന് ശരാശരി 44 രൂപ കുറച്ച് കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങി കയറ്റുമതി ചെയ്ത് വന്‍നേട്ടമുണ്ടാക്കിയത് വന്‍കിട വ്യാപാരികളും കമ്പനികളുമാണെന്നും റബര്‍ കയറ്റുമതി കര്‍ഷകന് ഉപകരിച്ചില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

കര്‍ഷകനെ മറന്ന് വന്‍കിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഒത്താശചെയ്യുന്ന ഉപകരണമായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണ്. റബര്‍ ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാനകാരണം സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയും ടാപ്പിംഗിന് അനുകൂലമായ കാലാവസ്ഥയുമാണ്. ഇതിനോടകം ബോര്‍ഡ് പ്രഖ്യാപിച്ച പല പദ്ധതികളും കര്‍ഷകര്‍ തള്ളിക്കളഞ്ഞിരിക്കുന്നത് കേന്ദ്രവാണിജ്യ മന്ത്രാലയം ഗൗരവമായി കാണണം. നാളിതുവരെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയില്‍ സഹായമേകുവാന്‍ കേന്ദ്രസര്‍ക്കാരിനോ, കേന്ദ്രസര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്കായി എന്തെങ്കിലും നേടിയെടുക്കുവാന്‍ ബോര്‍ഡിനോ സാധിച്ചിട്ടില്ലന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും നിത്യചെലവിനുമുള്ള 142 കോടിമാത്രമാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍പോലും പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആവര്‍ത്തനകൃഷി സബ്‌സിഡി മുടങ്ങിയിട്ട് നാളുകളേറെയായി. 206 രൂപവരെ ഒരു കിലോഗ്രാം റബറിന് രാജ്യാന്തരവില ഉയര്‍ന്നിട്ടും പരമാവധി 162 രൂപയ്ക്കു താഴെമാത്രമെ ആഭ്യന്തരവിപണിയില്‍ വ്യാപാരം കഴിഞ്ഞ മാസങ്ങളില്‍ നടന്നിട്ടുള്ളൂ. രാജ്യാന്തരവിലപോലും കര്‍ഷകന് വന്‍കിട വ്യാപാരികള്‍ നിഷേധിച്ചതിന്റെ പിന്നില്‍ റബര്‍ ബോര്‍ഡാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റബറിന്റെ ഉല്പാദം ഉയര്‍ത്തിക്കാട്ടി റബര്‍വിലയിടിക്കാനുള്ള ബോര്‍ഡിന്റെ തന്ത്രം കര്‍ഷകദ്രോഹവും വ്യവസായികള്‍ക്ക് ഒത്താശചെയ്യുന്നതുമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code