Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാലധ്യാനം ഫിലാഡല്‍ഫിയയില്‍   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ വാര്‍ഷികധ്യാനം മാര്‍ച്ച് 31 വെള്ളിയാഴ്ച്ച മുതല്‍ ഏപ്രില്‍ 2 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. അനുഗൃഹീത വചനപ്രഘോഷകനും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്.

ദാനം ചെയ്യുന്നതാണു സ്വീകരിക്കുന്നതിനേക്കാള്‍ മഹത്തരം എന്നുള്ള തത്വശാസ്ത്രം ലോകമെങ്ങും പ്രചരിപ്പിച്ച് മരണാനന്തരഅവയവദാനത്തെ നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും, അതിനുള്ള സമ്മതപത്രം ഒരു വ്യക്തി  ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനുള്ള ബോധവല്ക്കരണം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ചിറമേല്‍ അച്ചന്‍ അറിയപ്പെടുന്ന ധ്യാനഗുരുവും ആണ്. തന്റെ കിഡ്‌നി ഒരു ഹൈന്ദവസഹോദരനു ദാനം ചെയ്തുകൊണ്ട ് കരുണയുടെയും, സ്‌നേഹത്തിന്റെയും നവസുവിശേഷം സ്വന്തം ജീവിതത്തിലൂടെ മാതൃകകാണിച്ച് ജനസഹസ്രങ്ങളെ അവയവദാനത്തിലേക്കു പ്രേരിപ്പിച്ചുകൊണ്ട ിരിക്കുന്ന മഹത്‌വ്യക്തിയാണ് ചിറമേല്‍ അച്ചന്‍.

മാര്‍ച്ച് 31 വെള്ളിയാഴ്ച്ച നാലരക്ക് ആരംഭിക്കുന്ന ധ്യാനം എട്ടുമണിക്കുള്ള വി. കുര്‍ബാന, കുരിശിന്റെ വഴി എന്നിവയോടെ അവസാനിക്കും.

ഏപ്രില്‍ 1 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ട ാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. ആറുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

മൂന്നാം ദിവസമായ ഏപ്രില്‍ 2 ഞായറാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാന. ഇടവകജനം മുഴുവന്‍ ഒന്നിച്ച് വന്ന് ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ എട്ടരയ്ക്കുള്ള വി. കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് നാലരക്ക് ധ്യാനം സമാപിക്കും.
ശനിയാഴ്ച്ചയും, ഞായറാഴ്ചയും സി.സി.ഡി. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക സെഷനുകള്‍ ഇംഗ്ലീഷില്‍ ഉണ്ടായിരിക്കും. സുപ്രസിദ്ധ ധ്യാനഗുരുവും, ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ട റുമായ ഫാ. ജോസ് ഉപ്പാണിയുടെ നേതൃത്വത്തിലുള്ള ധ്യാനടീം ആയിരിക്കും കുട്ടികളുടെ ഇംഗ്ലീഷിലുള്ള ധ്യാനം നയിക്കുന്നത്. സെഹിയോന്‍ അഭിഷേകാഗ്നി യൂത്ത് മിനിസ്ട്രി അംഗങ്ങളായ ടോംസ് ജോര്‍ജ് ചിറയില്‍, ജോമോന്‍ ജോസഫ് എന്നിവരും കുട്ടികളുടെ ധ്യാനത്തിനു സഹായികളാവും.

ശനിയാഴ്ച്ചയും, ഞായറാഴ്ചയും ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ആഹ്വാനം ചെയ്യുന്നു.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി 916 803 5307
മോഡി ജേക്കബ് (കൈക്കാരന്‍) 215 667 0801, ജോസ് തോമസ് (കൈക്കാരന്‍) 412 656 4853, റോഷിന്‍ പ്ലാമൂട്ടില്‍ (കൈക്കാരന്‍) 484 470 5229, ഷാജി മിറ്റത്താനി (കൈക്കാരന്‍) 215 715 3074, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code