Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്ക വിടണമെന്ന് അടുത്തകാലത്ത് ആഗ്രഹിച്ചിരുന്നു: കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ

Picture

ഹൂസ്റ്റന്‍: വംശീയാക്രമങ്ങള്‍ ഭയന്ന് അടുത്ത കാലത്ത് അമേരിക്ക വിടണോ എന്നുപോലും സംശയിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല(32)യുടെ ഭാര്യ സുനയന ദുമാല പറഞ്ഞു.

വംശീയ അതിക്രമം തടയാനും ന്യൂനപക്ഷസുരക്ഷ ഉറപ്പാക്കാനും എന്തു നടപടിയാണു ട്രംപ് സര്‍ക്കാര്‍ എടുക്കുകയെന്നും അവര്‍ ചോദിച്ചു.

അക്രമങ്ങള്‍ നടക്കുമ്പോഴും അമേരിക്കയില്‍ നല്ലതു സംഭവിക്കുമെന്നു പറഞ്ഞ് ഭര്‍ത്താവ് എല്ലായ്‌പോഴും ആത്മവിശ്വസം പ്രകടിപ്പിച്ചതുകൊണ്ടാണു രാജ്യത്തു തുടര്‍ന്നതെന്നും അവര്‍ വെളിപ്പെടുത്തി.

കാന്‍സസ് സിറ്റിയിലെ അക്രമത്തില്‍ പരുക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. തടസ്സം പിടിക്കാനെത്തിയപ്പോള്‍ പരുക്കേറ്റ അമേരിക്കക്കാരനും സുഖംപ്രാപിച്ചു വരുന്നു. വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അപലപനീയമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു.

അതിനിടെ ഇന്ത്യന്‍ സമൂഹത്തിന്‍െറ ആശങ്കയകറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഹ്യൂസ്റ്റനിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റായ് പറഞ്ഞു. സംഭവം നടന്നയുടന്‍ ശ്രീനിവാസിന്‍െറ കുടുംബത്തിനുവേണ്ട സഹായം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഇത്തരം ക്രൂരകൃത്യങ്ങളെ ഉള്‍കൊള്ളാനാവില്‌ളെന്ന് കാലിഫോര്‍ണിയയിലെ ഇന്ത്യന്‍അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസ് പറഞ്ഞു. ഇരയെയും കുടുംബത്തെയും തന്‍െറ ദു$ഖം അറിയിക്കുന്നതായും കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. ഇത്തരം അവിവേകപൂര്‍ണമായ പ്രവൃത്തികള്‍ക്ക് രാജ്യത്ത് സ്ഥാനമില്‌ളെന്ന് യു.എസ് സെനറ്റംഗം പ്രമീള ജയപാല്‍ പറഞ്ഞു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റശേഷം വിദേശികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും മുസ്ലിംകള്‍ക്കുമൊപ്പം നില്‍ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. വിദേശികളോടുള്ള പരാക്രമം വെച്ചുപൊറിപ്പിക്കാനാവില്‌ളെന്ന് സെനറ്റംഗം റോ ഖന്ന പറഞ്ഞു. നിയമപാലകര്‍ നടപടിയെടുക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code