Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഊരുതെണ്ടി (കവിത: ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

വഴിയമ്പലത്തില്‍
വഴിയറിയാതെത്തിയ
വഴിപോക്കനാണ് ഞാന്‍
വഴികാട്ടിത്തരാനായി
വഴികാട്ടികളാരെയും ഞാനീ
വഴിയിലെങ്ങുമേ കണ്ടതുമില്ല

വഴിപോക്കനാം ഞാന്‍ ഇന്നും
വഴികാണാതുഴന്ന്
വഴിയമ്പലമുന്നിലെ
വഴിയില്‍ .. കൂട്ടുവഴിയില്‍
വഴവഴാ വഴിഞ്ഞ്
വഴിയാത്രക്കാരെ
വഴിനടക്കാന്‍ വിടാതെ
വഴിയില്‍ തടഞ്ഞു
വഴിമുടക്കിനില്‍ക്കുന്നു

വഴിപോക്കനാം എന്‍റെ പേര്‍

വഴിച്ചങ്കരന്‍ എന്നുമായി , കഷ്ടം !

C. S. Sankara warrier , Cherussery 680306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code