Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തില്‍ എച്ച് 1 എന്‍1 പടരുന്നു; 4 മരണം, 37 രോഗബാധ

Picture


തിരുവനന്തപുരം: കേരളത്തില്‍ എച്ച് 1 എന്‍1 പടരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 37 പേര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ അഞ്ചു മരണമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്. സ്ഥിതി ഗൗരവമെന്നു കണ്ട് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ വര്‍ഷം ആദ്യം മുതല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗനിര്‍ണയ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും എ,ബി,സി ഗൈഡ്‌ലൈന്‍ ഡോക്ടര്‍മാര്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code