Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആര്യ ബാബു, പിയാനോയിലെ ബാലപ്രതിഭ   - പി എസ്. നായര്‍

Picture

ആര്യ ബാബു എന്ന സോളന്‍ ലൂയിസ് എലെമെന്ടരി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി പിയാനോയില്‍ ഒരു ബാലപ്രതിഭ ആണ്. ബാബു സ്മിത ദമ്പതിമാരുടെ പുത്രി അമേരിക്കയില്‍ നടത്തിയ പല അന്താരാഷ്ട്രമത്സരങ്ങളിലും മുന്തിയ സമ്മാനങ്ങള്‍ നേടി. അടുത്തിടെ ഇവിടെ നടന്ന ഒരു പരിപാടിയില്‍ ആര്യയുടെ പരിപാടി കേള്‍ക്കാന്‍ ഇടയായി. സദസ്സ്യര്‍ ആര്യയുടെ കലാനിപുണതയില്‍ അതിശയസ്തബ്ധരായിരുന്നു ശ്രവിച്ചു. കുട്ടി സംഗീതത്തില്‍ മുഴുകിയിരുന്ന കാഴ്ച അവിശ്വസനീയമായിരുന്നു.

2014-ല്‍ ആര്യ കാര്‍മേല്‍ ദേബ്ഉ ഇന്റര്‍നാഷനല്‍ പിയാനോ മത്സരത്തില്‍ രണ്ടാം സമ്മാനം നേടി. സി സി സി സി ഏ അന്താരാഷ്ട്രിയ മത്സരത്തിലും രണ്ടാം സ്ഥാനം നേടി. കാര്‍ണഗി ഹാളില്‍ പിയാനോ വായിയ്ക്കുക എന്ന ബഹുമതിയും നേടി.

2015-ല്‍ വിര്ച്ച്വാസ്സോ അന്താരാഷ്ട്രീയ പിയാനോ മത്സരത്തില്‍ ഒന്നാം സമ്മാനം. കണ്‍ഫ്യൂഷിയസ്സ് ഇന്‌സ്ടിട്യൂട്ടിന്റെ ചീനസംഗീതത്തിന്‍റെ ഒന്നാം സമ്മാനം, അമേരിയ്ക്കന്‍ പ്രോട്ടെജ് മത്സരത്തില്‍ ഒന്നാം സമ്മാനം എന്നിവ നേടി.

2016-ല്‍ ഗോള്‍ഡന്‍ ക്ലാസിയ്ക്കല്‍ അവാര്‍ഡ്‌സ് അന്താരാഷ്ട്രീയമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. ഇതേ മത്സരത്തില്‍ 2017 ജനുവരിയിലും ആര്യ ഒന്നാം സമ്മാനം നേടി. ഈ മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി കാര്‍ണഗി ഹാളില്‍ പിയാനോ വായിയ്ക്കാനുള്ള അര്‍ഹതയും നേടി.

NEOMTA ജ്യൂണിയര്‍ സംഗീതോത്സവത്തില്‍ ജഡ്ജിമാരുടെ ഐകകണ്ഠമായ സുപീരിയര്‍ റേറ്റിംഗ് ലഭിച്ചു. മാര്‍ച്ച് 2016-ല്‍ സ്വര്‍ണക്കപ്പും ലഭിച്ചു.

പള്ളികളിലും വയോധികരുടെ ക്ലബ്ബുകളിലും പിയാനോ വായിയ്ക്കാറുണ്ട്. ചെസ്സില്‍ അതിമിടുക്കിയാണ്. പെയിന്റ്‌റിങ്ങിലും.

Following are couple of you tube links from her latest performance...

https://youtu.be/_wK3xj1ZR68 (Grande valse brilliante - Chopin

https://youtu.be/E--_Ebg5_QY ( Nocturne in C# minor - Chopi

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code