Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബൈ കെ.എം.സി.സി ക്ക് ദുബൈ പോലീസിന്റെ അംഗീകാരം.

Picture


രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളിലെ മാതൃകാപരമായ പങ്കാളിത്തം പരിഗണിച്ച് ദുബൈ കെ.എം.സി.സിക്ക് ദുബൈ പോലീസില്‍ നിന്ന് വീണ്ടും അംഗീകാരം ലഭിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിഷ്‌കര്‍ഷിക്കുന്ന വേഷങ്ങളും ചിട്ടയൊത്ത പ്രചരണങ്ങളുമായി നടക്കുന്ന പോലീസ് പരേഡില്‍ ഉള്‍പ്പെടെ ദുബൈ കെ.എം.സി.സി  ക്ഷണിക്കപ്പെടാറുണ്ട്. നിരവധി തവണ പോലീസില്‍ നിന്നുള്ള അംഗീകാരം ദുബൈ കെ.എം.സി.സിയെ  തേടിയെത്തിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും ബര്‍ ദുബൈ പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സിക്ക് വേണ്ടി പോലീസ് ഡയറക്ടര്‍ അബ്ദുല്ല ഖാദിം സുറൂര്‍ അല്‍ മസാംനിന്നും  ജനറല്‍ സെക്രട്ടറി  ഇബ്രാഹിം മുറിച്ചാണ്ടി ഏറ്റുവാങ്ങി.
ചടങ്ങില്‍ പോലീസ് മേധാവികളും അറബ് പ്രമുഖരും പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code