മലയാളിക്കൊരു മാറ്റവുമില്ല
മറുനാടെന്നോ, കേരളമെന്നോ
അനുരാഗികളെവിടയുമുണ്ട്
പരനാരികളെ പ്രാപിപ്പാന്‍!
മലയാളി...........
പെണ്ണിന്ചന്തം കണ്ടു കഴിഞ്ഞാ
പുറകെ പായും പൂവാലന്മാര്
പാന്റും കോട്ടും ടൈയും കെട്ടി
മാന്യത ചമഞ്ഞ കുറുക്കന്മാര്
മലയാളി...........
എവിടയുമുണ്ടീ കൂട്ടര്
അവരുടെ ഉന്നം കോഴിക്കൂട്ടില്‍
ഫോട്ടോ എടുത്തു നടുക്കും കൂട്ടര്
തോളേല് കൈകേറ്റും കൂട്ടര്
മലയാളി..........
എന്തിനു പറയിട്ടവിടെവിശേഷം
സുന്ദിമാരെ കണ്ടുകഴിഞ്ഞാല്‍
തെക്കിളവന്മാര് പാഞ്ഞു നടക്കും
പിതൃസ്നേഹത്തിന് ഭാഷ്യവുമായില്
മലയാളി.........
പിന്നൊരു കൂട്ടര് ബാറിന് മുമ്പില്‍
നിന്നു വിളിക്കും നാരികളെ
വാ,ചേച്ചി ഒന്നടിക്കാമെന്നൊരു
വിളി, അശ്ശീലചുവ മൊഴിയായ്!
മലയാളി.......
എവിടയുമീവിധ മുറവിളി കേട്ടു
മഹിളകളൊക്കെ ചാടിയുണര്‍ന്നു
ഇനിയുമീവക പറ്റുകയില്ല
അക്കാലങ്ങള്‍ എന്നേ പോയ്!
മലയാളി.........
Comments