കുവൈത്ത്: ക്നാനായ കത്തോലിക്ക യാക്കോബായ സഭയുടെ നേതൃത്വത്തില്‍ നടന്ന ‘ക്നാനായ സംഗമം 2016’ കുവൈത്തില്‍ അരങ്ങേറി. നവംബര്‍ 25ന് ഇന്റഗ്രേറ്റഡ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് നടന്ന റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. മുത്തുക്കുടകളും താലപ്പൊലിയും വാദ്യമേളങ്ങളും റാലിക്ക് അകമ്പടി സേവിച്ചു.
വെല്‍ക്കം ഡാന്‍സോടെ തുടങ്ങിയ സംഗമം ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മോര് സേവേറിയോസ്, ബാലസോര്‍ രൂപത അധ്യക്ഷന്‍ ബിഷപ് സൈമണ്‍ കായിപ്പുറം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. റിട്ട. ചീഫ് ജസ്റ്റീസ് സിറിക് ജോസഫ് മുഖ്യാതിഥിയായിരുന്നു. കെകെസിഎ പ്രസിഡന്റ് സിബി ചെറിയാന് മറ്റത്തില്‍, ഫാ. കൊച്ചുമോന് എന്നിവര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനീഷ് കെ. ബേബി കന്നുവെട്ടിയേല്‍, ഫാ മാത്യു കുന്നേപ്പുരയിടം, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍, തോമസ് കെ. തോമസ്, പ്രോഗ്രാം കണ്‍വീനര്‍മാരായ ജോസ് മൂക്കന്ചാതിയേല്, മാത്യു സി. ഏബ്രഹാം, റോബി തോമസ്, യാക്കോബായ ട്രസ്റ്റി സജി പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. സിജിന്‍ ഒളശക്കൊപ്പം ജോബി, ജോയല്‍, റംസി, സിറിള്‍ എന്നിവരുടെ ഗാനങ്ങളും ഗിന്നസ് പക്രു ടീമിന്റെ ഹാസ്യപരിപാടിയും കലാപരിപാടികളുടെ ഭാഗമായിരുന്നു.
റെജി അഴകേടം, ബെന്നി ഫിലിപ്പ്, ജോസ് ടോം, എബി മണലേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments