Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന്   - ജെയ്‌സണ്‍ മാത്യു

Picture

ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്‌റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനുള്ള (TIDF-2016) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡിസംബര്‍ 17 ന് ടൊറോന്റോ ഹാര്‍ബര്‍ഫ്രണ്ട് സെന്ററിലുള്ള (Harbourfront Cetnre ) ഫ്‌ളെക്ക് ഡാന്‍സ് തിയേറ്ററില്‍ (Fleck Dance Thetare ) വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവല്‍ അരങ്ങേറുക .

വിവിധ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ടുമുട്ടുന്ന വിവിധങ്ങളായ നൃത്തരൂപങ്ങളെ ക്രിസ്മസ് ചേരുവയോടെ സാന്റാ അവതരിപ്പിക്കുന്നുവെന്നതാണ് ക്രിസ്മസ് സീസണില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രത്യേകത.

ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ വിവിധ രാജ്യക്കാര്‍ തിങ്ങിപാര്‍ക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയില്‍ നടക്കുന്ന ഈ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ എല്ലാ വന്‍ കരയേയും പ്രതിനിധീകരിക്കുന്ന ഡാന്‍സ് വിഭവങ്ങള്‍ ഉണ്ടായിരിക്കും.

230 രാജ്യങ്ങളില്‍ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക് വെളിയില്‍ ജനിച്ചവരും നാനാ ജാതി, മത സംസ്ക്കാരത്തില്‍ വളര്‍ന്നവരുമാണ്. ഈ സാഹചര്യത്തിലാണ് വിവിധ സംസ്ക്കാരത്തിലുള്ള കലകളെയെല്ലാം കോര്‍ത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാന്‍സ് ഫെസ്റ്റിവലിന് ഡാന്‍സിംഗ് ഡാംസല്‍സ് തുനിഞ്ഞിറങ്ങിയത്. ഇതിനോടകം 60 ഡാന്‍സ് കമ്പനികളെയും 40 ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 500 ലേറെ ഡാന്‍സിംഗ് പ്രൊഫഷണല്‍സിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്‌റ്റേജില്‍ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ഹാര്‍ബര്‍ ഫ്രണ്ട് സെന്ററിന്റെ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രമേ ഇത്തവണ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഡാന്‍സ് പ്രേമികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ട്ടമുള്ള സീറ്റുകള്‍ ഓണ്‍ലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ടൊറോന്റോയിലെ പ്രമുഖ റിയല്‍റ്ററായ മനോജ് കരാത്തയാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള പ്രധാന സ്‌പോണ്‍സര്‍.

സ്‌പോണ്‍സര്‍മാരെയും ഉപദേശക സമിതിയംഗങ്ങളെയും കമ്മ്യൂണിറ്റി നേതാക്കളെയും രാഷ്ട്രീയ പ്രമുഖരെയും , ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളെയും ഉള്‍പ്പെടുത്തി നവംബര്‍ 24 ന് ഒരു പത്ര സമ്മേളനം നടത്തുന്നതാണെന്ന് ഡാന്‍സിംഗ് ഡാംസല്‍സ് ഭാരവാഹികള്‍ അറിയിച്ചു .

ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്‌റ്റേജില്‍ അണിനിരത്തുന്ന " ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും , സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ക്കും ടിക്കറ്റിനും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com അല്ലെങ്കില്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് www.tidfcanada.com സന്ദര്‍ശിക്കുക .

ജോബ്‌സണ്‍ ഈശോ , അനു ശ്രീവാസ്തവ , ജയദേവന്‍ നായര്‍ , ബാലു മേനോന്‍, ലതാ മേനോന്‍ , മേഴ്‌സി ഇലഞ്ഞിക്കല്‍ , ജോയി വര്‍ഗീസ് , ജയ് ശങ്കര്‍പിള്ള , സുദര്‍ശന്‍ മീനാക്ഷി സുന്ദരം, രമേശ് ബാംഗ്ലൂര്‍ , സബിതാ പാണിഗ്രഹി , സന്ധ്യാ ശ്രീവത്സന്‍ , പുഷ്പാ ജോണ്‍സണ്‍, ഗീതാ ശങ്കരന്‍ , കെ .വരദരാജന്‍ തുടങ്ങിയവരാണ് ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഉപദേശക സമിതിയംഗങ്ങള്‍.

കനേഡിയന്‍ മള്‍ട്ടിക്കള്‍ച്ചുറല്‍ നെറ്റ് വര്‍ക്കാണ് (CMN) മാര്‍ക്കെറ്റിങ് ഏറ്റെടുത്തിരിക്കുന്നത് .

കലയിലൂടെ സാംസ്ക്കാരിക വളര്‍ച്ചയും വിനിമയവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡാന്‍സിംഗ് ഡാംസല്‍സ് .

BOX OFFICE: http://www.harbourfrontcetnre.com/whatson/dance.cfm?id=8773&festival_id=0

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code