Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലാഭവന്‍ ശില്പി ഫാ. ആബേല്‍ അനുസ്മരണം ഹൂസ്റ്റണില്‍   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍ : നൂറു കണക്കിന് കലാപ്രതിഭകളെയും ഒട്ടേറെ മലയാള ചലച്ചിത്ര താരങ്ങളെയും സംഭാവന ചെയ്ത കൊച്ചിന്‍ കലാഭവന്റെ സ്ഥാപകനും ശില്പിയുമായ ഫാ. ആബേലിന്റെ 15ാം ചരമ വാര്‍ഷിക അനുസ്മരണത്തിനായി ഹൂസ്റ്റണിലെ അച്ചന്റെ ശിക്ഷ്യഗണങ്ങളും ആരാധകരും ഒത്തുചേരുന്നു.

ആബേലച്ചന്റ നേതൃത്വത്തില്‍ ആരംഭിച്ച കൊച്ചിന്‍ കലാഭവനില്‍ നിന്നും 3500ല്‍ പരം കലാപ്രതിഭകളാണ് വിവിധ രംഗങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ച് ശ്രദ്ധേയരായി തീര്‍ന്നിട്ടുളളത്.

ഒക്ടോബര്‍ 27ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സില്‍ (2200 എങ 1092, ങശീൈ്ൃശ ഇശ്യേ) വച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ആബേലച്ചന്റെ ശിക്ഷണത്തില്‍ കലാരംഗത്ത് ശ്രദ്ധേയരായി തീര്‍ന്ന പ്രശസ്ത ഗായകന്‍ കോറസ് പീറ്റര്‍, മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ജയന്‍, സംഗീതജ്ഞന്‍ സാജു മാളിയേക്കല്‍ തുടങ്ങിയവരാണ് അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാജു മാളിയേക്കല്‍ : 832 561 0035, കലാഭവന്‍ ജയന്‍ : 281 864 4922, കോറസ് പീറ്റര്‍ : 281 818 2738



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code