Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫേസ് ബുക്കില്‍ തരംഗം തീര്‍ത്തു ജനനായകന്‍ ഉമ്മന്‍ ചാണ്ടി   - ജയശങ്കര്‍ പിള്ള

Picture

കേരള മുന്‍ മുഖ്യമന്ത്രിയും,കേരളത്തിന്‍റെ ജനകീയ നായകനും,വികസന നായകനുമായ ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്‍റെ ഫെസ്ബുക്ക് പേജ് ലൈക് 10ലക്ഷം കവിഞ്ഞു...... ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് നേതാവായി മാറി ഉമ്മന്‍ചാണ്ടി....കേരളത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട നേതാക്കന്മാര്‍ ആരും തന്നെയില്ല എന്നും കൂടി പറയുന്നു. അദ്ദേഹത്തിനോടുള്ള ജനങ്ങളുടെ അതിരുകവിഞ്ഞ സ്‌നേഹവും,ബഹുമാനവുമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.ആരൊക്കെ കരിവാരി തേച്ചാലും ഇടിഞ്ഞു പോകുന്നതല്ല ആ തേജസ്...ലോകത്തിന്‍റെ നിറുകയില്‍ വെട്ടിത്തിളങ്ങി തന്നെ നില്‍ക്കും.

#JaiOommenchandy ഉമ്മന്‍ചാണ്ടീടാ ..മില്ല്യണ്‍ ലൈക്‌സ് #MillionLikes #OneAndOnlyOC

തന്‍റെ കറപുരളാത്ത രാഷ്ട്രീയ ജീവിതത്തിന്‍റെ കരുത്തു ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍. ഏറ്റവും കൂടുതല്‍ ജനശ്രെദ്ധ പിടിച്ചു പറ്റിയ കേരളത്തിലെയും,ഇന്ത്യയിലെയും ആദ്യ കോണ്‍ഗ്രസ് നേതാവായി മാറി. തന്‍റെ ഭരണകാലത്തെ എടുത്തു പറയേണ്ട ജനസമ്പര്‍ക്ക പരിപാടികളുടെ വിജയവും ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാരിനു എതിരെയുള്ള ന്യൂ ജനറേഷന്‍ മാധ്യമമായ ഫേസ്ബുക്കിലൂടെയുള്ള ജനങ്ങളുടെ പ്രതികരണവുമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ഫേസ് ബുക്ക് പേജ് പത്തു ലക്ഷം കവിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് നേതാവ് എന്ന പദവി ഉമ്മന്‍ചാണ്ടി കൈക്കലാക്കിയിരിക്കുന്നു.ആരോപണങ്ങളില്‍ കടപുഴകാത്ത നിശ്ചയധാര്‍ഷ്ട്യനായ ഉമ്മന്‍ ചാണ്ടിക്ക് ബ്രാംപ്ടണില്‍ ചേര്‍ന്ന ഒ ഐ സി സി ടോറന്റോയുടെ വിളിച്ചു ചേര്‍ത്ത യോഗം അനുമോദനവും അഭിവാദ്യവും അര്‍പ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code