Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹില്ലരിയുടെ ചന്തത്തരം (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്)

Picture

നിങ്ങള്‍ വിചാരിക്കും തേര്‍ഡ് വേള്‍ഡ് രാജ്യങ്ങളില്‍ ആണ് തിരഞ്ഞെടുപ്പു ദുര്‍നടപടികള്‍ നടക്കുന്നതെന്ന് ? ഈ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുക " ജൃീഷലര േഢലൃശമേ െഅരശേീി" എന്ന സംഘടന ഏതു രീതികളില്‍ ആണു കഴിഞ്ഞ ഒരു വര്‍ഷം ആയി ഹില്ലരിയെ വിജയിപ്പിക്കുന്നതിനായ് എന്തെല്ലാം കുതന്ത്രങ്ങള്‍ പുറത്തെടുത്തു എന്നു വായിച്ചാല്‍, ഇത്രയും നാണം കെട്ട പ്രെവര്‍ത്തികള്‍ ആണല്ലോ ഹില്ലരി തിരഞ്ഞെടുപ്പു യന്ത്രസംവിധാനം ശീലമാക്കിയതെന്നോര്‍ത്താല്‍ അഭിമാനം ഉള്ള ആര്‍ക്കെങ്കിലും ഈ സ്ത്രീയെ സപ്പോര്‍ട്ടു ചെയ്യുവാന്‍ പറ്റുമോ? കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആളുകള്‍ക്കു പണം നല്‍കി ജാഥകളില്‍ കൂട്ടാറുണ്ട് എന്നു കേട്ടിട്ടുണ്ട് എന്നാല്‍ ഇവിടെ ഡെമോക്രാറ്റ്‌സ് കൂലി പട്ടാളത്തെ അതിക്രെമങ്ങള്‍ക്കും ഉപയോഗിച്ചു.

ട്രംപ് തിരഞ്ഞെടുപ്പു സമ്മേളനങ്ങളില്‍ പ്രതിഷേധ പ്രെകടനങ്ങളും കലാപങ്ങളും എല്ലാം നാം പലേ ന്യൂസുകളിലും കണ്ടതാണ് . അന്നെല്ലാം എല്ലാവരും ട്രംബാണു ഇതിനെല്ലാം കാരണക്കാരന്‍ എന്ന് വിധി എഴുതുകയും ചെയ്തു . അയാളുടെ വാ വിട്ട സംസാരങ്ങള്‍ ആണു ഈ അക്രമ പ്രെവര്‍ത്തികള്‍ക്കു കാരണം എന്ന് മാധ്യമങ്ങള്‍ എല്ലാവരേയും പറഞ്ഞു വിഷ്വസിപ്പിച്ചു. കലാപവും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തില്‍ ചിക്കാഗോയില്‍ ഒരു സംമ്മേലനം ട്രമ്പ് റദ്ദുചെയ്യുക വരെ ഉണ്ടായി. ബേര്‍ണി സാന്‍റ്റേഴ്‌സിനെ ഒതുക്കുന്നതിനു ഹില്ലരിയുടെ ആളുകള്‍ നടത്തിയ കുതധ്രങ്ങള്‍ നാം എല്ലാം കേട്ടറിഞ്ഞതാണ്.

ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു ഇതെല്ലാം സംഘടിപ്പിച്ചതു ഹില്ലരിയുടെ വാടക ഗുണ്ടകള്‍ ആയിരുന്നു എന്ന് . ഇവര്‍ ഓരോ പട്ടങ്ങളിലും ഉള്ള ഹോംലെസ്സ് മനുഷ്യരേയും മനോരോഗികളേയും പണം കൊടുത്തു വശീകരിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ ടൌണ്‍ ഹാള്‍ സമ്മേളനംഗലിലേയ്ക്ക് പറഞ്ഞുവിട്ടു. ഈ ഗുണ്ടകള്‍ ട്രമ്പിന്റ്‌റെ അനുയായികളെ മര്‍ദിച്ചു കൂടുതല്‍ വഷളാക്കണം എന്ന ക്രൂര നടപടികള്‍ക്കും ഈ വാടകക്കെടുത്ത ആളുകള്‍ക്കു ആഹ്വാനം നല്‍കി .

ഈ ഹില്ലരി തിരഞ്ഞെടുപ്പു തൊഴിലാളികള്‍ കൂലിക്കെടുത്ത തെരുവു മനുഷ്യരെ വേഷങ്ങള്‍ കെട്ടിച്ചും ട്രമ്പിനെ അനുകൂലിക്കുന്ന ചിന്നങ്ങളും നല്‍കി ഹാളുകളിലേയ്ക്കു പറഞ്ഞുവിട്ടു. ആരും ഇവരെ തടഞ്ഞു നിര്‍ത്താതിരിക്കുന്നതിന് . അകത്തു കടന്നു കിട്ടിയാല്‍ പിന്നെ ട്രമ്പ് പ്രെസംഗം തുടങ്ങും വരെ ഇവര്‍ ശാന്തരായി ഇരിക്കും അതുകഴിഞ്ഞു എന്തെല്ലാം നടന്നു എന്നു നാം ഒട്ടനവധി മാധ്യമങ്ങളില്‍ കാണുകയും വായിക്കുകയും ചെയ്തു. താന്‍ പാവങ്ങളേയും അവശരേയും സ്‌നേഹിക്കുന്ന ഒരു സ്ത്രീ എന്നു കൊട്ടി ഘോഷിച്ചു നടക്കുന്ന ഹില്ലരിയുടെ ഇരട്ട ത്താപ്പു നയം ഇവിടേയും കാണാം

എനിക്കറിയാം ഹില്ലരിയും അവരുടെ തൊഴിലാളികളും ഇതെല്ലാം നിഷേഥിക്കും എന്ന് . ഒന്നു ചിന്തിച്ചു നോക്കൂ. ഈ മുകളില്‍ പറഞ്ഞ നടപടികള്‍ വളരെ പണം മുടക്കുള്ള കാര്യങ്ങള്‍ ആണ് എവിടെ നിന്നും ഈ കുതദ്രങ്ങളുടെ നടത്തിപ്പിനു പണം കിട്ടി? എന്തായാലും ആരും സ്വന്തം കീശയില്‍ നിന്നും ഒരു ചില്ലി കാശു പോലും ഇതിനു മുടക്കില്ല. പൊതു ജനത്തെ കബളിപ്പിക്കാന്‍ വീണ്ടും ഹില്ലരി ശ്രെമിക്കും. ഇവര്‍ പ്രെസിഡെന്‍റ്റ് ആയാല്‍ എന്തൊക്കെ തോന്യവാസങ്ങള്‍ ആയിരിക്കും കാട്ടുന്നത്?
ഒബാമ പ്രസഡിഡന്‍റ്റും അറ്റോര്‍ണി ജെനറല്‍ ഹില്ലരി അനുയായി ആയിരിക്കുന്നിടത്തോളം കാലം ഇതെല്ലാം ആരു അന്വേഷണം നടത്തും? റിപ്പബ്ലിക്കന്‍സ് അല്ല ഇതെല്ലാം ചെയ്തത് എന്ന കാരണത്താല്‍ പ്രധാന മാധ്യമങ്ങല്‍ അവസാനത്തെ പേജിലേ ഈ വാര്‍ത്തകള്‍ക്കു സ്ഥാനം കൊടുക്കൂ. അമേരിക്കയില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ഇതുപോലെ തരം താണ രീതികളില്‍ ആണല്ലോ പ്രവര്‍ത്തിക്കുന്നതെന്നു ഓര്‍ക്കുമ്പോള്‍ എങ്ങിനെ ഇവര്‍ക്കു വോട്ടു ചെയ്യുന്നതിനു പറ്റും?

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്

Picture2



Comments


Mr
by Satheesh Kumar, Dubai on 2016-10-21 09:54:48 am
Hope Trump will win that would be good for all indians in USA.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code