Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Picture


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രാത്രിയില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കാട്ടാക്കട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം ജെ.വല്‍സലനാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ 16 നായിരുന്നു സംഭവം. പാലക്കാട്ടെ അഗതിമന്ദിരത്തില്‍ അന്തേവാസിയായ ഇരുപതുകാരിയാണു മാനഭംഗത്തിനിരയായത്.

നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവുമായി ഫോണിലൂടെ പരിചയത്തിലായ യുവതി ഇയാളുടെ നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വല്‍സലന്റെ ഓട്ടോറിക്ഷയില്‍ കയറുകയും യുവാവിന്റെ മേല്‍വിലാസം നല്‍കി അവിടെയെത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വഴിമധ്യേ ഒളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി നിര്‍മാണം നടന്നുവരുന്ന ഒരു കെട്ടിടത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ റെയില്‍വെ സ്‌റ്റേഷനില്‍ തിരികെ കൊണ്ടുവന്നുവിട്ടു. തിരുവനന്തപുരം റെയില്‍വെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി പാലക്കാട്ടെത്തിച്ചു. എന്നാല്‍ ഇവിടെയെത്തിയ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code