Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജെ.എഫ്.എ പ്രസംഗ മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു   - ജോസ് പിന്റോ സ്റ്റീഫന്‍

Picture

ന്യൂജേഴ്‌സി: പ്രമുഖ മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) 215 സെപ്റ്റംബര്‍ 12-ന് നമ്മുടെ ഇളംതലമുറയ്ക്കുവേണ്ടി ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചിരുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചും അവ എങ്ങനെ സംരക്ഷിക്കാമെന്നുമുള്ള വിഷയങ്ങളിലായിരുന്നു മത്സരം. മത്സരത്തില്‍ 28 വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കാനും ആദരിക്കാനും നവംബര്‍ 28-ന് മറ്റൊരു ചടങ്ങ് ഇതേ വേദിയില്‍ നടന്നു. മത്സരാര്‍ത്ഥികള്‍ക്കും വോളണ്ടീയേഴ്‌സിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഈ വേദി പ്രജോജനപ്പെടുത്തി.

പന്ത്രണ്ടു വയസ്സില്‍ താഴെയുള്ളവരുടെ ഗ്രൂപ്പില്‍ മാര്‍ക്കൂസ്/മാര്‍ക്കസ് സക്കറിയയും ജസ്റ്റിന്‍ ജിജോയും ഒന്നം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം അരിന്‍ രവീന്ദ്രനും, മൂന്നാം സ്ഥാനം മഹി വാകിലും കരസ്ഥമാക്കി. എഡ്യൂക്കേഷന്‍ റിഫോംഡ് ഇന്‍ അമേരിക്ക എന്നതായിരുന്നു മത്സരവിഷയം.

12 വയസിനു മുകളിലുള്ളവര്‍ക്കായുള്ള മത്സരത്തില്‍ ക്രിസ്റ്റോസ് അലക്‌സ് പുളിക്കല്‍ ഒന്നാംസ്ഥാനവും ക്രിസ്റ്റി ജോസ് രണ്ടാംസ്ഥാനവും അഷിതാ അലക്‌സ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സ്‌കൂള്‍ ഷൂട്ടിംഗ് ആന്‍ഡ് ബുള്ളിയിംഗ് ഇന്‍ അമേരിക്കന്‍ സ്‌കൂള്‍സ് ആന്‍ഡ് സൊല്യൂഷന്‍സ് എന്നതായിരുന്നു മത്സരവിഷയം.

അതോടൊപ്പം പന്ത്രണ്ടു വയസില്‍ താഴെയുള്ളവരുടെ ഗ്രൂപ്പില്‍ നിന്ന് ഏമി തോമസ്, റയാന്‍ ജോയി തോമസ്, റൗഹിന്‍ സാഹു എന്നിവരേയും 12 വയസിനു മുകളിലുള്ളവരില്‍ നിന്ന് ഷെറിന്‍ ഫ്രാന്‍സീസിനേയും ജെ.എഫ്.എയുടെ പ്രമോഷണല്‍ ക്യാഷ് അവാര്‍ഡിനു തെരഞ്ഞെടുത്തു.

അവാര്‍ഡ് വിതരണ ചടങ്ങില്‍ അജിത് നായര്‍ (ജെ.എഫ്എയുടേയും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റേയും കമ്മിറ്റി അംഗം) എം.സിയായിരുന്നു. ജെ.എഫ്.എയും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഗായത്രി നായര്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. ഷെവലിയാര്‍ ഇട്ടന്‍ പി. ജോര്‍ജ് (ഐ.എ.എം.സി.വൈ പ്രസിഡന്റ്, ഡയറക്ടര്‍ ഓഫ് ജെ.എഫ്.എ) സ്വാഗതം ആശംസിച്ചു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍ മുഖ്യാതിഥിയായിരുന്നു. ക്രിസ്റ്റി ജോസ് ഷെല്ലി മേയറെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. നമ്മുടെ കുഞ്ഞുങ്ങളുടെ ഉത്സാഹവും കഴിവും ഷെല്ലി മേയര്‍ക്ക് ഇഷ്ടമായി. അമേരിക്കന്‍ മുഖ്യാധാരയില്‍ കടന്ന് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തു.

യോങ്കേഴ്‌സ് സിറ്റി മജോറിറ്റി ലീഡര്‍ ജോണ്‍ ലാര്‍ക്കിന്‍, യോങ്കേഴ്‌സ് സിറ്റി മൈനോറിറ്റി ലീഡര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍ മൈക്കിള്‍ സബാറ്റിഗോ, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, സണ്ണി പണിക്കര്‍ (ജെ.എഫ്.എ സ്ഥാപകരില്‍ ഒരാള്‍), ലീല മാരേട്ട് (ഫൊക്കാന വനിതാ ഫോറം ചെയര്‍), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍), ജോസ് കാടാപ്പുറം (ഡയറക്ടര്‍, കൈരളി ടിവി), മാധവന്‍ നായര്‍ (പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ്), വിനീത നായര്‍ (മാധ്യമ പ്രവര്‍ത്തക, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്), ജോര്‍ജ് ജോസഫ് മെറ്റ്‌ലൈഫ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍), തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍, ജസ്റ്റീസ് ഫോര്‍ ഓള്‍), സിസിലി കൂവള്ളൂര്‍, ലൈസി അലക്‌സ് (ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം), അലക്‌സ് തോമസ്, തോമസുകുട്ടി ഉമ്മന്‍, ക്യാപ്റ്റന്‍ സണ്ണി, എം.കെ. മാത്യൂസ് (ജെ.എഫ്.എ വൈസ് ചെയര്‍മാന്‍), അനില്‍ പുത്തന്‍പിറ (ജെ.എഫ്.എ ട്രഷറര്‍), ജോസ് പിന്റോ സ്റ്റീഫന്‍ (മാധ്യമ പ്രവര്‍ത്തകന്‍, പിന്റോ ഗ്ലോബല്‍ മീഡിയ), ലിജോ ജോണ്‍ (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മിറ്റിയംഗം), ഷാജന്‍ ജോര്‍ജ് (മാധ്യമ പ്രവര്‍ത്തകന്‍), ഷൈനി ജോര്‍ജ് (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍) എന്നിവരാലും മറ്റ് നിരവധി പൗരപ്രമുഖരാലും സമ്പന്നമായിരുന്നു സദസ്. ഇവരില്‍ പലരും ഹ്രസ്വപ്രഭാഷണങ്ങള്‍ നടത്തി.

വിനയ് നായര്‍, മൈക്കിള്‍ സബാറ്റിനോയെ സദസിന് പരിചയപ്പെടുത്തി. ജസ്റ്റിന്‍ ജിജോ, ഡോ. ആനി പോളിനെ പരിചയപ്പെടുത്തി. മത്സരത്തില്‍ വിജയികളായവരില്‍ ചിലര്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയത് ഏറെ ആകര്‍ഷകമായി. ഒരു മാതൃകാസമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അരിന്‍ രവീന്ദ്രനും, അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പുരോഗമന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൗഹിന്‍ സാഹുവും സംസാരിച്ചു.

എം.കെ. മാത്യു നന്ദി അര്‍പ്പിച്ച് സംസാരിച്ചു. ജെ.എഫ്.എയുടെ ഉദയം, വളര്‍ച്ച, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സണ്ണി പണിക്കര്‍ നടത്തിയ പ്രസംഗം വളരെ വിജ്ഞാനപ്രദമായിരുന്നു. ലിസാ ജോസഫിന്റെ നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതിരിപ്പിച്ച നൃത്തങ്ങള്‍ ചടങ്ങിന് മോടികൂട്ടി. അജിത നായരും ഗായത്രി നായരും ചേര്‍ന്ന് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു.

Picture2

Picture3

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code